Sunday, October 27, 2013

ഫേസ് ബുക്ക്‌ ഉപയോഗം തടഞ്ഞതിനാൽ വിദ്യാർഥി അത്മഹത്യ ചെയ്തു.



24 മണിക്കുറും ഒരാൾ ഫേസ് ബുക്കിന്റെ മുമ്പിൽ ഇരുന്നു ചാറ്റ് ചെയ്‌താൽ പിന്നെ എന്നാ ചെയ്യണം ? 

മഹാരാഷ്ട്രയിലെ പര്‍ബനിയിലാണ് സംഭവം.....കോളേജ് വിദ്യർഥിയായ ഐശ്വര്യ ദഹിവാള്‍ ആത്മഹത്യ ചെയ്തു. കാര്യം നിസാരം ! ദിവസം മുഴുവൻ ഫേസ് ബുക്കിൽ ചാറ്റ് ചെയ്യുന്നതു മാതാപിതാക്കൾ തടഞ്ഞതാണത്രേ കാരണം....


ബുധനാഴ്ച രാത്രി ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്യുന്നിതിന്  മാതാപിതാക്കൾ ഐശ്വര്യയെ വഴക്ക് പറഞ്ഞിരുന്നു. അമിതമായി  ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതും ചാറ്റ് ചെയ്യുന്നതും നിര്‍ത്തണമെന്നും അവര്‍ നിഷ്കർഷിച്ചു . പക്ഷെ അതിനു ഇത്രയും വലിയ  വില നൽകണമെന്ന് ആ പാവങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ബുധനാഴ്ച രാത്രി മാതാപിതാക്കളുടെ ശകാരത്തിൽ ക്ഷുഭിതയായ ഐശ്വര്യ അപ്പോള്‍ തന്നെ ഫേസ് ബുക്കിൽ ഒരു കുറിപ്പും പോസ്റ്റ്‌  ചെയ്തതിനെ തുടർന്ന് കിടപ്പുമുറിയില്‍ കയറി കതകടച്ചതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Monday, October 7, 2013

മുഴുകുടിയന്മാരായ മലയാളികൾക്കായി പുതിയ "കുപ്പി " ആപ്പ് .



















അണ്ണാ അണ്ണാ......... കൈവിറച്ചിട്ടു പാടില്ല ....ഇവിടെ അടുത്തെങ്ങാനും ഒരു കുപ്പി വാങ്ങാൻ കിട്ടുമോ? എന്ന് പോലും ഇനി മുഴുകുടിയന്മാരായ മലയാളികൾക്ക് ആരോടും അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം അവർക്കു വേണ്ടിയും ഇപ്പോൾ പുതിയ സ്മാർട്ട്‌ ഫോണ്‍ അപ്ളിക്കേഷനായ "KUPPI"  ആപ്പ് ഉണ്ട്. പരിചയമില്ലാത്ത നാട്ടിൽ ചെന്നാൽ ഈ അപ്പ് സ്മാർട്ട്‌ ഫോണിൽ എടുത്താൽ മതി. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എവിടെയൊക്കെ, ഏറ്റവും അടുത്ത് കുപ്പി കിട്ടുന്ന സ്ഥലം, അവിടേക്കുള്ള വഴി,കയ്യിലുള്ള പണത്തിന്നു കിട്ടുന്ന സാധനം, എല്ലാ ബ്രണ്ടുകളുടേയും അളവ് വില എന്നിവ കാണിക്കുന്ന ആപ്പാണിത്.

ഏതായാലും കുടിയന്മാർക്കെല്ലാം വഴികാട്ടിയായും വീട്ടുകാർക്ക് ആപ്പായും ഒടുവിൽ ഒരു സ്മാർട്ട്‌ ഫോണ്‍ അപ്പ് വന്നിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇപ്പോൾ സ്മാർട്ട്‌ ഫോണിൽ അപ്ളിക്കേഷൻ ഉള്ള കാലമാണല്ലോ ഇത്. പിന്നെ കുടിയാനമാരെ മാത്രം എന്തിനു മാറ്റിനിർത്തണം. എന്തൊക്കെ പറഞ്ഞാലും ഇവന്മാരൊന്നും കുടി നിർത്തില്ല, പിന്നെ ഇവനെയൊക്കെ കുടിക്കാൻ സഹായിച്ചാലെന്താ എന്നുള്ള ഭാവത്തിലാണെന്ന് തോന്നുന്നു ഈ "ആപ്പ് " ഉണ്ടാക്കിയത്. കുടിച്ചു കുടിച്ചു മരിക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനായി ഇങ്ങനെ ഒരു "ആപ്പ് " ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് ലിയോ സോഫ്റ്റ്‌വേര്‍സാണ്. ഇങ്ങനെ ഒരു ഐഡിയ ഉദിചവന്റെ തല സമ്മധിക്കനം."A idea can change the life style of a കുടിയാൻ ".


സ്വന്തം വീട്ടുകാർക്കെട്ടുള്ള ഈ "ആപ്പ് "  എല്ലാ കുടിയന്മാർക്കും  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .

Saturday, October 5, 2013

സ്മാർട്ട്‌ ഫോണുകൾ ഇനിമുതൽ ഓടിച്ചുമടക്കാം.









സ്മാർട്ട്‌ ഫോണുകൾ രൂപം മാറുന്നു ..........ഓടിച്ചു മടക്കാവുന്ന സ്മാർട്ട്‌ ഫോണ്‍ ഇനി വിദൂരത്തല്ല......എല്ലു പൊട്ടാൻ പാകത്തിനുള്ള ഇറുകിയ ജീൻസ് ഇടുന്ന ന്യൂ ജനറേഷൻ പ്രോഡക്റ്റ്കൾക്ക് ഒരു ആശ്വാസമായിരിക്കും ഈ സ്മാർട്ട്‌ ഫോണ്‍ .

ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് സ്മാർട്ട്‌ ഫോണ്‍ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ചില സ്മാർട്ട്‌ ഫോണ്‍ കമ്പനികൾ. ലോകത്തിലെ തന്നെ നമ്പർ വണ്‍ കമ്പനികളായ ആപ്പിളും സാംസങ്ങും സ്മാർട്ട്‌ ഫോണ്‍ വിപണിയെ കൈവെള്ളയിലിട്ടു അമ്മാനമാടുന്ന സമയമാണിത് .പക്ഷെ ഇവരിൽ നിന്നും കുറച്ചു മാറിചിന്തിച്ചുകൊണ്ട് ആധുനിക ടെക്നോളജി ഉപയോഗിച്ച് സ്മാർട്ട്‌ ഫോണ്‍ വിപണിയെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് എൽ ജി. എൽ ജിയുടെ പുതിയ സ്മാർട്ട്‌ ഫോണായ ഇസഡ്‌ ഓടിച്ചു മടക്കാവുന്ന ഡിസ്പ്ലേയുമായാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

അടുത്ത മാസം തന്നെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇസഡിൽ നല്ല ബലമുള്ളതും താഴെ വീണാൽ എളുപ്പം പോട്ടാത്തതുമായ 6 ഇഞ്ച് കോണ്‍കേവ് എൽ ഇ ഡി ഡിസ്പ്ലേയാണ് എൽ ജി ഉപയോഗിച്ചിരിക്കുന്നത്. സാംസങ്ങ് നേരത്തെ തന്നെ ഇതിന്റെ പണിപ്പുരയിലായിരുന്നുവെങ്കിലും ഓടിച്ചു മടക്കാവുന്ന സ്മാർട്ട്‌ ഫോണ്‍ എന്ന ആശയത്തിന് ആദ്യം ജീവൻ കൊടുക്കാൻ കഴിഞ്ഞത് എൽ ജിക്കാണ് .

Friday, October 4, 2013

കുഴിമാടിയന്മാർക്ക് ഇനി പല്ലു തേക്കാനും എളുപ്പവഴി
















ഇനിയുള്ള കാലത്ത് കുഴിമാടിയന്മാരായ മനുഷ്യർക്ക്‌ പല്ലുതേക്കാനും അധികം കഷ്ടപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല. കാരണം ബ്ലിസ്സിടെന്റ് എന്ന പേരിൽ ഒരു പുതിയ 3-D പ്രിന്റെഡ്‌ ബ്രഷ് പുറത്തിറങ്ങിയിട്ടുണ്ട്. 6 സെക്കണ്ടിനുള്ളിൽ സാധാരണ ബ്രഷിനെക്കാൾ  ഏറ്റവും നന്നായി പല്ലു വൃത്തിയാക്കാൻ ഇ ബ്രഷിനു കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കളുടെ അവകാശവാദം. ഒരു mouthgaurd പോലെ ഇരിക്കുന്ന ഈ ബ്രഷിന്റെ ഉപയോഗ രീതി വളരെ രസകരമാണ്.

ചുറ്റും 600 നാരുകളുള്ള ഈ ബ്രഷ് വായിൽ ക്രിത്യമായിട്ടു വച്ചതിനു ശേഷം പല്ലു കടിക്കുകയും അയക്കുകയും കടിക്കുകയും അയക്കുകയും ചെയ്യുമ്പോൾ ബ്രഷിന്റെ നാരുകൾ പല്ലിൽ ഉരയുകയും പല്ലു പുല്ലു പോലെ വൃത്തിയാകുകയും ചെയ്യുമെന്നാണ് ബ്ലിസ്സിടെന്റ് ബ്രഷിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. 

ഇതൊക്കെ ആണെങ്കിലും ഈ മുതലോന്നു ഓർഡർ ചെയ്തു കൈപ്പറ്റണമെങ്കിൽ  ഓര്‍ഡര്‍ ഇമ്മിണി ബുദ്ധിമുട്ടാ....ഇതിനു ആദ്യമായി ടെന്റിസ്റ്റിനെ സമീപിച്ച് അളവെടുതു ആ  അളവുകൾ(impression) ബ്ലിസ്സിടെന്റിനു അയച്ചു കൊടുക്കണം. അതിനു ശേഷം 12 ആഴ്ച്ച കൊണ്ട് സാധനം കയ്യിലെത്തും.

പക്ഷെ വിലഭാഗം കേൾക്കുമ്പോൾ  "ഞാൻ എന്റെ പഴയ ബ്രഷ് തന്നെയിട്ടു തെചോണ്ടാക്കിക്കോളാം"  എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം ഈ മുതലിന് മുടിഞ്ഞ വിലയാ. 300 ഡോളറാണ് ഇതിന്റെ വില. 300 ഡോളർ എന്നുപറയുമ്പോൾ ഏതാണ്ട് 18504.00 രൂപ വരും.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക ....

Thursday, October 3, 2013

ഭൂചലനം ഉണ്ടായാൽ ഇനി ഐഫോണിലൂടെ അറിയാം.

















ഭൂചലനം ഉണ്ടായാൽ ഒരു ഐ ഫോണിന്റെ സഹായത്തോടെ അറിയാൻ കഴിയും. ഐ ഫോണിന്റെ സെൻസർ ഉപയോഗിച്ചാണ് ഭൂചലനത്തെ അറിയുവാനും അളക്കുവാനും സാധിക്കുന്നത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഫിസികു്സിലെ അന്റോണിയോ ടി അലെക്സൻട്രോയാണ് ഇത്തരത്തിലുള്ള ഒരു വിചിത്രമായ കണ്ടുപിടുത്തം നടത്തിയത്. റിക്ടർ സ്കേലിൽ 5 നുമുകളിലുള്ള എല്ലാ ഭുചലനങ്ങളും ഐ ഫോണിന്റെ സഹായത്തോടെ അറിയാൻ സാധിക്കും. സ്ക്രീനിന്റെ ചലനം അറിയുവാൻ ഐ ഫോണിൽ ഘടിപ്പിചിരിക്കുന്ന Micro-Electro-Mechanical System (MEMS) മാണ് ഭൂചലനം ടിറ്റക്ട്  ചെയ്യുന്നത് .



കടപ്പാട് :- dailymail.co.uk

Monday, September 30, 2013

ഡച്ചുകാർ ഉള്ളതുകൊണ്ട് ഇനി ചെടിയിറച്ചി കൂട്ടി കഞ്ഞി കുടിക്കാം.














ചെടിയിൽ നിന്നും ഇനി ഇറച്ചി ഉണ്ടാക്കാം. വിചിത്രമായ ഈ കണ്ടു പിടുത്തം നടത്തിയത് ഡച് ശാസ്ത്രജ്ഞരാണ്. ചെടിയെ പ്രത്യേക പ്രഷർ യന്ത്രത്തിലൂടെ കടത്തിവിടുമ്പോൾ ചെടിയുടെ നാരുകൾ മാംസനാരുകളായി മാറുന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം. കോഴിയിറച്ചി പോത്തിറച്ചിക്കും എല്ലാം നമ്മൾ സ്ഥിരം കഴിക്കുന്ന പലതരം സസ്യ ഇനങ്ങളിൽ നിന്നുമാണ് ഉണ്ടാക്കുന്നത്‌. ...

കോഴി ഇറച്ചിക്ക് സോയ ഉപയോഗിക്കുമ്പോള്‍ പോത്തിറച്ചി ഉണ്ടാക്കാൻ കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ് ശാസ്ത്രക്ജർ ഉപയോഗിച്ചത്. നെതർലണ്ട്സിലുള്ള വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഈ നൂതന രീതി വികസിപ്പിച്ചെടുത്തത്.

Wednesday, September 18, 2013

കണ്ണിൽ ഇരട്ട കൃഷ്ണമണികൾ

Pupula Duplex













ഈ പടം കണ്ട് ഞെട്ടണ്ട...

ഒരു കണ്ണിൽ തന്നെ രണ്ടു കൃഷ്ണമണി ഉണ്ടാകുന്ന തികച്ചും അത്യപൂർവ്വമായ ഒരു രോഗാവസ്ഥയാണ് പുപ്ല ടുപ്ലെക്സ്. ജനിതകമായ ന്യൂനത അല്ലെങ്കിൽ ഉള്‍പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന പ്രത്യേകതരം ഒരവസ്ഥയാണന്നു ഇരട്ട കൃഷ്ണമണികൾ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ ഈ അവസ്ഥയെ പറ്റി ഒരു തരത്തിലുള്ള രേഖകളും വിശദീകരണങ്ങളും ഇല്ല. കാരണം ഈ അവസ്ഥ 1931നു ശേഷം ലോകത്തൊരിടത്തും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പലരും പുപ്ല ടുപ്ലെക്സ് എന്ന അത്യപൂർവ്വമായ അവസ്ഥയെ ശാസ്ത്രത്തിന്റെ പേരിൽ മെനെഞ്ഞെടുത്ത കെട്ടുകഥ മാത്രമായി കാണുന്നു. 

ഈ അവസ്ഥയുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്നും വത്യസ്തമായി തന്റെ കണ്ണിന്റെ കാഴ്ച്ചയുടെ അളവ് കൂടുതലായിരിക്കും എന്ന് കരുതപ്പെടുന്നു. മാത്രമല്ല ഈ അവസ്ഥയുള്ള ഒരു വ്യക്തിയുടെ ദൃഷ്‌ടികേന്ദ്രം വന്‍തോതില്‍ മെച്ചപ്പെട്ടതായിരിക്കും. ഇങ്ങനെയുള്ള ഒരു വ്യക്തി രണ്ടായി എല്ലാം കാണുകയില്ലേ എന്ന് പലരും ചോദിക്കും. പക്ഷെ അങ്ങനെ രണ്ടായി കാണാൻ പറ്റില്ല കാരണം കാണുന്നതെല്ലാം ബ്രൈനിലേക്കു എത്താൻ ഒരു ഫോട്ടോ റെസിപ്ടോറെ കാണുകയുള്ളൂ.

പുരാണ കാലത്തു  ചൈനീസ് പട്ടാളമേധാവിയായിരുന്ന ക്സിഅങ്ങ് യുവിനും പിന്നീടു 1931ൽ അമേരിക്കക്കാരനായ റോബർട്ട്‌ റിപ്ലേയിക്കും ഈ അവസ്ഥ ഉണ്ടായിരുന്നതായി വിക്കിപീഡിയ റിപ്പോർട്ട്‌ ചെയ്യുന്നു.

Tuesday, September 17, 2013

ആന വണ്ടിക്ക് ഇനി അന്ത്യ കൂതാശ.

നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക്‌ കുതിച്ചുപായുന്ന നമ്മുടെ സ്വന്തം കെ എസ് ആർ ടി സി.













തുടങ്ങിയ കാലം മുതൽ നഷ്ടങ്ങളുടെ മാത്രം കണക്കു നിരത്തിയിട്ടുള്ള കെ എസ് ആർ ടി സി സുപ്രീം കോടതിയുടെ വിധി വന്നതോടെ ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണന്നുപറഞ്ഞ സ്ഥിതിയിലായി. ഡീസൽ സബ്സീടി എടുത്തുമാറ്റിക്കൊണ്ടുള്ള  സുപ്രീം കോടതിയുടെ ഉത്തരവാണ് ഇപ്പോൾ കെ എസ് ആർ ടി സിക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം പതിനെണ്ണായിരം ലിറ്റർ ഡീസലാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നത്. സബ്സീടി എടുത്തു മാറ്റിയതോടെ ഇനി മുതൽ ഒരു ലിറ്റർ ഡീസലിന് 63.39 രൂപ വച്ച് കെ എസ് ആർ ടി സി നൽകണം. നേരത്തേ ലിറ്ററിന് 48.72 രൂപ മുടക്കിയാൽ മതിയായിരുന്നു. ഇങ്ങനെ വരുമ്പോൾ കെ എസ് ആർ ടി സിക്ക്ഒരു മാസം 20 കോടി രൂപയുടെ അധിക ചിലവുണ്ടാകുന്നു. ദോഷം  പറയരുതല്ലോ... നേരത്തേ ഒരു മാസം 100 കോടിയുടെ നഷ്ടമായിരുന്നെങ്കിൽ ഇപ്പോൾ അത് 120 കോടിയായി ഉയർന്നിരിക്കുന്നു.

ഇനി മുതൽ കെ എസ് ആർ ടി സിക്ക് സബ്സീടി നൽകാൻ കഴിയില്ലെന്നും, നഷ്ടമുണ്ടെങ്കിൽ അത് യാത്ര നിരക്ക് കൂട്ടി പരിഹരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.. ടി.സി നഷ്ടത്തിലായത് ദുര്‍ഭരണം കാരണമാണ്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാർ താങ്ങുന്ന നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. വികലാംഗർക്ക് നൽകുന്ന പരിഗണന തുടരാമെന്നും പക്ഷെ  ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

വിധി അംഗീകരിക്കാൻ കഴിയില്ലെങ്കിലും കോടതിയുടെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയേറുകയാണ് .ഇത്തരത്തിലുള്ള നഷ്ടം കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന കെ എസ് ആർ ടി സി ഒരുമാസം കോടികളാണ് പെൻഷനായി മുൻ ജീവനക്കാർക്ക് നൽകുന്നത്.ഇതിനെല്ലാം ഒടുവിൽ സർവീസുകൾ വീണ്ടും വീണ്ടും വെട്ടിക്കുറച്ചു സാധാരണക്കാരനെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്നു. മറ്റു പല പ്രൈവറ്റ് ബസ്സുക്കാരനും ദിവസംതോറും ഓടി നല്ല കളക്ഷനുണ്ടാക്കുമ്പോൾ കെ എസ് ആർ ടി സിക്ക്മാത്രം എന്തുകൊണ്ട് നഷ്ടം വരുന്നു?

Friday, September 13, 2013

ബി എസ് എൻ എൽ (BSNL) മുങ്ങുന്ന കപ്പലാണോ?













ബി എസ് എൻ എൽ ടെലികോം, ഇന്റർനെറ്റ്‌ സർവീസ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ചുരുക്കം ചിലരെ കാണുകയുള്ളൂ. ടെലിഫോണ്‍, മൊബൈൽ, ബ്രോഡ്‌ ബാൻഡ്  തുടങ്ങിയ സർവീസുകൾ പോതുജനങ്ങളിലേക്ക്ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കാൻ കേന്ദ്രഗവണ്മെന്റ് 2000ൽ ആരംഭിച്ച ടെലികോം കമ്പനിയാണ് ബി എസ് എൻ എൽ.

പക്ഷെ ഇന്ന് ബി എസ് എൻ എലിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. തൊഴിലാളികളുടെ  അഭാവം ബി എസ് എൻ എലിനെ വല്ലാതെ വലക്കുന്നു. പല ബ്രാഞ്ച് എക്സ്ചേഞ്ചുകളിലും ആവശ്യമായ തൊഴിലാളികളില്ല. പുതിയ വേക്കൻസിയിലേക്ക് ആളുകളെ എടുക്കുന്നതും കുറച്ചു. ഇതിനെല്ലാം പുറമേ ബി എസ് എൻ എൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും ക്വാളിറ്റി വളരെ കുറവാണ്. ഒരു വർഷം തികച്ചാകുന്നതിനു മുൻപ് തന്നെ വയറുകൾ ക്ലാവ് പിടിക്കുന്നു. ക്വട്ടേഷൻ വിളിച്ചു സാധനം എടുക്കുമ്പോൾ വിതരണക്കാരൻ ഏറ്റവും നിലവാരം താഴ്ന്ന സാധനം എത്തിച്ചു കൊടുക്കുന്നത് ഇതിനൊരു കാരണമാണ്. ഇതിനു ഒരു പരിധി വരെ ഉദ്യോഗസ്ഥന്മാരും കാരണക്കാരാണ്. ഉദ്യോഗസ്ഥന്മാരും വിതരണക്കാരനും തമ്മിലുള്ള ഒത്തുകളി കച്ചവടത്തിൽ ഉദ്യോഗസ്ഥന്മാർ കൈപ്പറ്റുന്ന കമ്മീഷൻ തുക വിതരണക്കാരൻ വിതരണം ചെയ്യുന്ന സാധനത്തിൽ മുതലാക്കുന്നു. 

സ്വകാര്യ ടെലികോം കമ്പനികളുടെ ബിസിനസ്സിനു തടസ്സമായ ബി എസ് എൻ എൽ   അടച്ചുപൂട്ടിക്കാൻ അവർ നന്നായി ശ്രമിക്കുന്നതിന്റെ ഫലമായി വേണമെങ്കിൽ ഇതിനെ കാണാം. ബി എസ് എൻ എലിന്റെ ടവറിൽ സ്വകാര്യ ടെലികോം കമ്പനികളുടെ സിസ്റ്റം ഫിറ്റ്‌ ചെയ്യാൻ ഗവണ്മെന്റ് അനുമതി നൽകിയതോടെ അവർക്ക് ഈ ദൗത്യം    വളരെ എ
ളുപ്പമായി. ബി എസ് എൻ എലിന്റെ സിസ്റ്റം തകരാറിലാക്കാൻ ഇതിലും എളുപ്പമുള്ള ഒരു വഴി വേറയില്ല.

തൊഴിലാളികളുടെ സമ്മർദത്തിനു വഴങ്ങിയാണ് ബി എസ് എൻ എൽ ഇപ്പോഴും പൂട്ടാതെ പിടിച്ചുനിൽക്കുന്നത്. 

Monday, August 26, 2013

ഓട്ടോറിക്ഷകളിൽ ഇനി ജി.പി.എസ് സംവിധാനം














ഓട്ടോറിക്ഷകളിൽ ജി.പി.എസ് സംവിധാനം വരുന്നു.

ഈ വാർത്ത കേൾക്കുമ്പോൾ ചിലർക്ക് തോന്നും  ജി.പി.എസ് വരുന്നത് കേരളത്തിലെ ഓട്ടോകളിലാണ് എന്ന്. പക്ഷെ അല്ല. ഈ സംവിധാനം വരാൻ പോകുന്നത് അങ്ങ് തമിഴ്നാട്ടിലെ ഓട്ടോകളിലാണ്.

യാത്രക്കാരെ കൊണ്ടുപോകുമ്പോൾ ശരിയായ വഴി അറിയാനാണ് ഈ പുതിയ രീതി സർക്കാർ കൊണ്ടുവരുന്നത്. ഈ സംവിധാനം വന്നാൽ യാത്രക്കാരെ പറ്റിക്കാൻ പറ്റില്ല എന്നാണ് സർക്കാരിന്റെ വാദം.

ഈ പുതിയ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത്  മീറ്റർനോടോപ്പമായിരിക്കും. മാത്രമല്ല ഇത് സർക്കാർ ചിലവിൽ തന്നെ ഘടിപ്പിച്ചു നൽകും.

ഇത്തരത്തിൽ ജി.പി.എസ് ഘടിപ്പിച്ച ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് യാത്രയുടെ അവസാനം ബില്ല് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ബില്ലിൽ യാത്രയുടെ എല്ലാ വിവരങ്ങളും ഉണ്ടാകും. യാത്ര ചെയ്ത റുട്ട്, സമയം, കിലോമീറ്റർ അങ്ങനെയെല്ലാം.

ഇന്റർനെറ്റ്‌ ഭ്രാന്ത് ലോകത്തിൽ ഇന്ത്യ മൂന്നാമൻ

















ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം.

ഇന്റർനെറ്റ്‌ എന്ന് പറഞ്ഞു ഭ്രാന്തു പിടിച്ചു നടക്കുന്നവന്മാർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്തിൽ നമ്മൾ മുന്നാം സ്ഥാനത്ത് അതികം വൈകാതെ  തന്നെ എത്തിപ്പെട്ടു. ആദ്യം ഈ സ്ഥാനം ജപ്പാനായിരുന്നു. പക്ഷെ അവിടെ ഉള്ള ഭ്രാന്തന്മാരെ കടത്തിവെട്ടി നമ്മുടെ നാട്ടിലെ ഭ്രാന്തന്മാർ അറിയാതെയാണെങ്കിലും നമ്മുടെ നാടിനു ഇ ഭഹുമതി നേടിത്തന്നു.

74 ദശലക്ഷം ഇന്റർനെറ്റ്‌ ഭ്രാന്തന്മാർ ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നാണ് ഇന്റർനെറ്റ്‌ വിശകലന ഏജൻസി കോം സ്കോർ പറയുന്നത്. എങ്ങനെ 74 ദശലക്ഷം ആകാതിരിക്കും, ചിലർക്ക് ഭക്ഷണം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, പക്ഷെ ഫേസ് ബുക്കിൽ കയറിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. ഇപ്പോൾ നമ്മുടെ നാട്ടുകാർ സോഷ്യൽ നെറ്റ്വർക്കുകളുടെ അടിമകളാണല്ലോ. സ്മാർട്ട്‌ ഫോണുകൾ ഉള്ളത് ഇത്തരക്കാർക്ക് ഒരു താങ്ങും തണലുമാണ്. അതാകുമ്പോൾ കാലത്തെ ലോഗിണ്‍ ചെയ്‌താൽ പിന്നെ  24 മണിക്കൂറും ഫേസ് ബുക്കിൽ ഓണ്‍ലൈൻ ആയിക്കിടന്നോളും. എന്തെങ്കിലും പുതിയതായി നടന്നാൽ അപ്പോൾ തന്നെ നോട്ടിഫിക്കേശനും കിട്ടും. സ്മാർട്ട്‌ ഫോണ്‍ ഉള്ളത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും എട്ടിൽ ഏഴുപേരും ഫോണിലൂടെയാണ് ഇൻറർനെറ്റിൽ പ്രവേശിക്കുന്നത്.

അതികം താമസിക്കാതെ തന്നെ നമ്മൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയേക്കും. പിന്നെ നമ്മളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ കാരണം ചന്തുവിന്റെ കയ്യിൽ സ്മാർട്ട്‌ ഫോണുണ്ട്.

Sunday, August 25, 2013

അകത്തുള്ളത് ബൾബ്‌ മാത്രം, പ്രകാശം പരത്തുന്നവരെല്ലാം പുറത്തിറങ്ങി: മുരളിയുടെ താങ്ങ്














പ്രകാശം പരത്തുന്നവരെല്ലാം പുറത്തിറങ്ങി, ഇനി വെറും ബൾബായ സരിതമാത്രമേ ജയിലിൽ നിന്നിറങ്ങാൻ ബാക്കിയുള്ളൂ. അധികം താമസിക്കാതെ തന്നെ അവരും പുറത്തിറങ്ങിയേക്കാം: കെ. മുരളീധരൻ 

ഒരു ഭരണകൂടത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ സോളാർ തട്ടിപ്പ് കേസിലെ ശാലു മേനോനും, ബിജു രാധാകൃഷ്ണനും ഇന്ന് ജാമ്യം കിട്ടിയതിനു പിന്നാലെയാണ്  കെ. മുരളീധരന്റെ ഈ പ്രസ്ഥാവന.

പ്രസ്ഥാനത്തിന്റെ വിലക്കുള്ളതിനാൽ ഈ കാര്യത്തിൽ താൻ കൂടുതൽ പ്രതികരിക്കുന്നില്ല എന്നും മുരളി കൂട്ടിച്ചേർത്തു.

Saturday, August 24, 2013

കയാൻ ടവർ കീഴടക്കാൻ അലെയ്ൻ റോബർട്ട്‌ വീണ്ടും ദുബായിലേക്ക്.















ദുബായിലെ പിരിയൻ കെട്ടിടം എന്നറിയപ്പെടുന്ന കയാൻ ടവറിനെ ലക്ഷ്യമിട്ടുകൊണ്ട് ഫ്രഞ്ച് സ്പൈടെർ മാനായ അലെയ്ൻ റോബർട്ട്‌ ദുബായിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011 മാർച്ച്‌ 28ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2717 അടി ഉയരം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ തന്റെ വെറുംകൈ കൊണ്ട് പിടിച്ചു കയറി കീഴടക്കിയതിനു പിന്നാലെയാണ് പിരിയൻ കെട്ടിടം ലക്ഷ്യം വച്ചുകൊണ്ട് അലെയ്ൻ റോബർട്ട്‌ വീണ്ടും ദുബായിലേക്ക് വണ്ടികയറാൻ ഉദ്ദേശിക്കുന്നത്.

മനുഷ്യന്റെ DNA  രൂപത്തിലുള്ള കയാൻ ടവർ ഫ്രീ സ്റ്റൈയിൽ ക്ലൈമ്ബെഴ്സിന് ശരിക്കും ഒരു വെല്ലുവിളിയാണന്നു അലെയ്ൻ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസം ഈ കെട്ടിടം നേരിട്ടുകാണാൻ അലെയ്ൻ ദുബായിൽ വന്നിരുന്നു. കെട്ടിടത്തിൽ കയറാനുള്ള എല്ലാ അനുമതിയും അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പക്ഷെ തന്റെ പ്രകടനം തത്സമയം ഷൂട്ട്‌ ചെയ്യാനുള്ള ഭീമമായ സാമ്പത്തിക ചിലവാണ്‌ പ്രശ്നമെന്നും അലെയ്ൻ വെളിപ്പെടുത്തി.

പിരിയൻ ടവർ മനുഷന്റെ DNA ഉൾക്കൊണ്ട്‌ നിർമിച്ചിട്ടുള്ളതാണ്. ഏകദേശം ഒരു ബില്ലിയൻ ദിർഹം ചിലവിട്ടു പണിതീർത്ത കയാൻ ടവറിന്റെ ഓരോ നിലയും 1.2 ഡിഗ്രി കറങ്ങിവരുന്നതാണ്. അതുകൊണ്ടുതന്നെ ഇതിൽ പിടിച്ചു കയറുന്നത് ഏറെ ശ്രമകരമായിരിക്കും. പിരിയന്‍ രൂപത്തിലുള്ള കെട്ടിടത്തിന്മേല്‍ കയറുന്നത് അലെയ്‌ന് വെല്ലുവിളിയായിരിക്കുമെന്ന് കയാൻ ടവറിന്റെ ചെയർമാനായ അഹമ്മദ് അല്‍ ഹാത്തി സൂചിപ്പിച്ചു. 

1003.94 അടിയാണ് ഈ കെട്ടിടത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വലിയ പിരിയൻ കെട്ടിടം എന്ന പേരും ഈ കെട്ടിടത്തിനുണ്ട്.

Friday, August 23, 2013

തെറ്റ് കണ്ടുപിടിച്ചാൽ 5000 ഡോളർ ഗൂഗിൾ പ്രതിഫലം തരും .















ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിൻ വെബ്സൈറ്റായ ഗൂഗിൾ ഇപ്പോൾ ഒരു പുതിയ വാഗ്ധാനവുമായി  രംഗത്ത്‌ എത്തിയിരിക്കുന്നു. ഗൂഗിൾ വെബ്‌സൈറ്റിൽ എന്തെങ്ങിലും തെറ്റുകളോ, പിഴവുകളോ, പാളിച്ചകളോ, ബുഗ്കളോ കണ്ടുപിടിച്ചു ഗൂഗളിനു റിപ്പോർട്ട്‌ ചെയ്തുകൊടുക്കുന്നവർക്ക് ഗൂഗിൾ ഇനാമായി 5000 ഡോളർ തരുമെന്നാണ് ഗൂഗിൾ അധികൃതർ പറയുന്നത്.

ഇതിനു മുമ്പും ഗൂഗിളിന് ബഗ് റിപ്പോർട്ട്‌ ചെയ്യുന്നവർക്ക് പ്രതിഫലം നൽകിയിട്ടുണ്ട്. പക്ഷെ ഇത്രയും വലിയ ഒരു തുക പ്രതിഫലം നൽകുന്നത് ആദ്യമാണ്. നേരത്തെ ഒരു ബഗ് കണ്ടുപിടിച്ചു റിപ്പോർട്ട്‌ ചെയ്‌താൽ 1000 ഡോളർ ആയിരുന്നു ഇനാം. പക്ഷെ ഇപ്പോൾ അത് 5 ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ്. 5000 ഡോളർ എന്ന് പറയുമ്പോൾ ഏതാണ്ട് 322000 രൂപയോളം വരും. തുടർച്ചയായി ഗൂഗിളിന്റെ തെറ്റുകൾ റിപ്പോർട്ട്‌ ചെയ്യുന്നവർക്കാണ് ഗൂഗിൾ ഈ തുക നൽകാൻ തീരുമാനിച്ചിട്ടുള്ളത്.  ഗൂഗിളിന്റെ വെബ്‌ ബ്രൌസറായ ഗൂഗിൾ ക്രോമിലെയോ, മറ്റുള്ള ഗൂഗിളിന്റെ വെബ്‌ സർവീസ് സൈറ്റുകളിലെയോ ബഗ്ഗുകളും, തെറ്റുകളും കണ്ടുപിടിച്ചു റിപ്പോർട്ട്‌ ചെയ്യുന്നവർക്കാണ് പ്രതിഫലം കരസ്ഥമാക്കാൻ  കഴിയുന്നത്‌......

ആഗസ്റ്റ്‌ 12ഇന് ഗൂഗിൾ ഓണ്‍ലൈൻ സെക്യൂരിറ്റി ബ്ലോഗിലെ പോസ്റ്റിലാണ് ഈ കാര്യങ്ങൾ ഗൂഗിൾ വ്യക്തമാക്കുന്നത്.

ഏതായാലും ഗൂഗളിനു ബഗ് റിപ്പോർട്ട്‌ ചെയ്യുന്ന ആൾക്ക് ഫേസ്ബുക്ക്‌ മുതലാളിയുടെ വാൾ ഹാക്ക് ചെയ്ത പാലസ്തീൻ സ്വദേശിയായ ഖലീലിന്റെ അവസ്ഥ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.

From Google online security Blog

Wednesday, August 21, 2013

ഫേസ്ബുക്ക്‌ ഹാക്ക് ചെയ്തു കാണിച്ച മിടുക്കന് പ്രതിഫലം കിട്ടി.

Khaleel from Palastheen who had hacked the zuckerburg's wall.
ഫേസ്ബുക്ക്‌ മുതലാളിയുടെ വാൾ തന്നെ ഹാക്ക് ചെയ്തുകാണിച്ച്  അതിന്റെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച യുവാവായ ഖലീലിനു ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുംപ്രതിഫലം മഴയായി പെയ്തു. ഫേസ്ബുക്ക്‌ ഹാക്ക് ചെയ്ത ഈ ചുണക്കുട്ടൻ പാലസ്തീനിലെ ഒരു ഗവേഷകൻ കൂടിയാണ്.

സാധാരണയായി ഒരാളുടെ ഫേസ്ബുക്ക്‌ വാളിൽ തന്റെ ഫ്രണ്ട് അല്ലാത്ത ഒരാൾക്ക്‌ പോസ്റ്റ്‌ ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് ഫേസ്ബുക്ക്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. പക്ഷെ ഫേസ്ബുക്കിന്റെ ഈ പ്രൈവസി മറികടക്കാൻ ശേഷിയുള്ള ബഗ് സോഫ്റ്റ്‌വെയർ കണ്ടുപിടിച്ച് ഫേസ്ബുക്ക്‌ സെക്യൂരിറ്റി സെന്റ്ററിലേക്ക് അയച്ചപ്പോൾ ഫേസ്ബുക്ക്‌ അധികൃതർ ഈ യുവാവിനെ അവഗണിച്ചു. ഇതൊരു ബഗ് അല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഈ സുരക്ഷാഭീഷണി ഫേസ്ബുക്ക്‌ അധികൃതരെ അറിയിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതിരുന്ന  ഈ യുവാവ് ഫേസ്ബുക്ക്‌ മുതലാളിയായ മാർക്ക്‌ സുക്കർബർഗിന്റെ വാൾ തന്നെ ഹാക്ക് ചെയ്തു കാണിച്ചുകൊടുത്തിരുന്നു. ഇതിനു പ്രതിഫലമായി ഫേസ്ബുക്ക്‌ കൊടുക്കേണ്ട 500 ഡോളർ ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി നിയമങ്ങൾ പാലിച്ചില്ല എന്ന പേരിൽ ഈ യുവാവിനു നിഷേധിക്കുകയായിരുന്നു.

പിന്നീടു ഈ വാർത്ത പുറംലോകം അറിഞ്ഞപ്പോൾ ഖലീലിനു പ്രതിഭലങ്ങൾ പേമാരിയായി എത്തിച്ചേർന്നു. ബിയോണ്ട് ട്രസ്റ്റ്‌ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ ടെക്നോളജി ഓഫീസിറായ മാക്‌ മെയ്ഫെർട്ട് മറ്റു ഹാക്കർമ്മാരുടെ സഹായത്തോടെ 10000 ഡോളർ പ്രതിഫലമായി ഖലീലിനു കൊടുത്തു. 10000 ഡോളർ എന്നുപറയുമ്പോൾ 643350 രൂപയോളം വരും.

Tuesday, August 20, 2013

അറിയാതെപോയ ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം.

സോളാറും, ഉമ്മനും, സരിതയും, ഉപരൊദസമരവുമൊക്കെ ടി വി ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന ഇ സമയത്ത് സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ദിനന്തോറും ഒലിച്ചുപോകുന്നതിനു കാരണക്കാരായവർക്കെതിരെയുള്ള   ജസീറ എന്നൊരു അത്യപൂർവ്വ സ്ത്രീ ശക്തിയുടെ ഒറ്റയാൾ പോരാട്ടം കേൾക്കാൻ താൽപ്പര്യമുള്ളവർ നമുക്കിടയിൽ എത്രപേരുണ്ട്?


യഥാർത്ഥ വിപ്ലവങ്ങളുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് നമുക്കിടയിൽ  ഉച്ചഉയർത്തി വിളിച്ചുപറയുകയാണ് ഇ സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം.

കണ്ണൂരിലെ പുതിയങ്ങാടിയിലുള്ള തന്റെ കൊച്ചുവീട് കടലിൽനിന്നും ഇനി ഒട്ടും വിദൂരമല്ലന്നും, ഇതിനു കാരണം കടൽപ്പുറത്തുനിന്നുമുള്ള മണൽ വാരലാണന്നും മനസ്സിലാക്കിയ ജസീറ ഇ വിവരം അധികൃതരെ അറിയിക്കാനുള്ള സമരത്തിൽ അന്നും ഇന്നും ഒറ്റക്കായിരുന്നു. മണൽ വാരൽ തടയണം എന്ന ആവശ്യം പറഞ്ഞു പലയിടങ്ങളിലും ഇവർ നടത്തിയ സമരം ഒടുവിൽ കൈക്കുഞ്ഞടക്കം മൂന്ന് കുട്ടികളുമായി സെക്രട്ടറിയേറ്റ് പടിയിലെത്തിയിരിക്കുകയാണ്. ഇതു വരെ ഇവർ നടത്തിയ സമരം അധികൃതർ അറിഞ്ഞിട്ടും അറിയാത്ത ഭാവമാണ് ഇക്കൂട്ടർ കാണിച്ചിരുന്നത്. ഇ സമരം രാഷ്ട്രീയ ആയുധമാക്കാൻ കഴിയാത്തതുകൊണ്ടായിരിക്കണം രാഷ്ട്രീയപാർട്ടികളും ഇവരോട് അവഗണന കാണിച്ചു.

ഇതിനിടയിൽ നടന്ന ഇടതന്മാരുടെ ഉപരൊദസമരം ജസ്സീറക്ക്‌ ഉപഗാരമായി മാറി. എല്ലാവരും അവഗണിച്ച ഇ ഒറ്റയാൾ സമരത്തിന്‌ ചില സഖാക്കളുടെ പിന്തുണ കിട്ടി. രാവെന്നോ പകലെന്നോ ഇല്ലാതെ സെക്രട്ടറിയേറ്റ് വളയാന്‍ വന്ന സഖാക്കന്മാർ ജസീറയോടും നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അനധികൃത കടല്‍ മണല്‍ ഖനനത്തിന്റെ മാരകാവസ്ഥ അറിയാവുന്ന ചില സഖാക്കന്മാർ, ജസീറനടത്തിവരുന്ന ഒട്ടയാൾപോരാട്ടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണൽവാരലിനെതിരായി സമരം നടത്തുന്ന ജസീറയ്ക്ക് സമരക്കാര്‍ ഭക്ഷണം പകുത്തു നല്‍കി.

പിന്നീടുള്ള സമയത്ത് സമരം പിൻവലിച്ചതോടെ സഖാകൾ നിരാശയോടെ പിരിഞ്ഞുപോയി.എന്നാലും ജസീറ എന്ന ആ വേറിട്ട മുഖം സമരം തുടർന്നു. ആൾബലവും അങ്കബലവും മാധ്യമ ശ്രദ്ധയുമില്ലത്തത് കൊണ്ടായിരിക്കണം ഇവരുടെ സ്വരം സർക്കാർ ഇപ്പോഴും കേൾക്കുന്നുണ്ടങ്കിലും കേൾക്കാത്തമട്ടു നടിക്കുന്നത്.

news from ReporterTv

Monday, August 19, 2013

അറിഞ്ഞോ ?? സുക്കർബർഗിന്റെ വാൾ ഹക്ക് ചെയ്യപ്പെട്ടു....

കളിച്ചു ....കളിച്ചു.... ഫേസ്ബുക്ക്‌ മുതലാളിയുടെ വാളിൽ കയറിയായി കളി.



ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ശത്രുക്കളായ ബഗ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ കണ്ടുപിടിച്ചു മെയിൽ ചെയ്തുകൊടുക്കുന്നവർക്ക് 500 ഡോളർ ഇനാമായി ഫേസ്ബുക്ക്‌ പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞ നമ്മുടെ ഹീറോയായ പാലസ്തീന്‍ യുവാവ് ഖലീൽ  (സുക്കർബർഗിന്റെ വാൾ ഹാക് ചെയ്ത മഹാൻ) വെറുതെയിരുന്നില്ല. പുള്ളിക്കാരനറിയാവുന്ന നല്ല ഒന്നാംതരം ഒരു ബഗ് സോഫ്റ്റ്‌വെയർ ഫേസ്ബുക്കിന് മെയിൽ ചെയ്തുകൊടുത്തു. പക്ഷെ അഹങ്കാരികളായ ഫേസ്ബുക്ക്‌ അധികൃതർ മെയിലിനോട് പ്രതികരിച്ചില്ല. എന്നാല്‍ ഖലീൽ വളരെ വ്യക്തമായി സൂചിപ്പിച്ച ബഗ് കണ്ടെത്താന്‍ ഫെയ്സ്ബുക്ക് അധികൃതര്‍ക്ക് സാധിച്ചില്ല. വീണ്ടും വീണ്ടും റിപ്പോർട്ട്‌ ചെയ്തപ്പോൾ ഇതൊരു ബഗ് അല്ല എന്നായിരുന്നു പ്രതികരണം.

ദോഷം പറയരുതല്ലോ...ഇ മറുപടി സഹിക്കാൻ കഴിയാഞ്ഞ നമ്മുടെ ഹീറോ അതേ ബഗ് ഉപയോഗിച്ച് ഫേസ്ബുക്ക്‌ മുതലാളിയായ മാർക്ക്‌ സുക്കർബർഗിന്റെ വാൾ തന്നെ ഹാക്ക് ചെയ്തു ഫേസ്ബുക്കുകാരെ അക്ഷരാർത്ഥത്തിൽ അങ്ങ് ഞെട്ടിച്ചുകളഞ്ഞു.

ഇതായിരുന്നു നമ്മുടെ ഹീറോയായ ഖലീൽ ഫേസ്ബുക്ക്‌ മുതലാളിക്ക് കൊടുത്ത പോസ്റ്റ്‌.. .


തെറ്റ് സമ്മതിച്ചു 500 ഡോളർ ഖലീലിനു ഇനാമായി നൽകി ഫേസ്ബുക്ക്‌ അവരുടെ മഹത്വമൊന്നും കാണിക്കാൻ തയ്യാറായില്ല കേട്ടോ? ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി പാലിച്ചില്ല എന്ന പേരിൽ അവർ നമ്മുടെ ഹീറോയിക്ക് അവകാശപ്പെട്ട ഇനാം നിഷേധിച്ചു. ഏതായാലും ഫേസ്ബുക്ക്‌ തക്കസമയത്തുതന്നെ തനി അമേരിക്കൻ ഭൂഷ്വാസിയുടെ സ്വഭാവം കാണിച്ചു.

പക്ഷെ ഇതറിഞ്ഞ നമ്മുടെ ഹീറോ വെറുതെ ഇരിക്കുമോ ?? ഫേസ്ബുക്ക്‌ മുതലാളിയുടെ അപ്പനെ വരെ വിലപറഞ്ഞു മേടിക്കാൻ കഴിവുണ്ടന്നു കാണിക്കാൻ ഖലീൽ തന്റെ വീഡിയോ ഫേസ് ബുക്കിലൂടെ പ്രചരിപ്പിക്കാൻ തീരുമാനിച്ചത് ഇപ്പോൾ ഫേസ്ബുക്കിനു തന്നെ ഒരു തലവേദനയായി മാറിയിരിക്കുകയാണ്.

ആവശ്യമുള്ളതിനും ഇല്ലാത്തതിനുമായി ഫേസ്ബുക്ക് പോസ്റ്റുകൾക്ക്‌ പോതിരെ ലൈക്‌ അടിക്കുന്ന നമ്മൾ ഈ ചെറുപ്പക്കാരന് എത്ര ലൈക്‌ നൽകണം ???

Sunday, August 18, 2013

വന്ന് വന്ന് ഗൂഗിളും പണിമുടക്കാൻ തുടങ്ങിയോ ?



നിങ്ങൾ അറിഞ്ഞോ ? 
ഇന്റർനെറ്റ്‌ ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിനായ ഗൂഗിൾ ഏകദേശം 5 മിനിറ്റുനേരത്തോളം അവരുടെ സെർച്ച്‌ എഞ്ചിൻ ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവച്ചു. ജിമെയിൽ അടക്കമുള്ള ഗൂഗിളിന്റെ എല്ലസേവനങ്ങളും 5 മിനിറ്റൂനേരത്തേക്കിനു നിശ്ചലാവസ്തയിലായിരുന്നു. ഇന്ത്യൻ സമയം അതിരാവിലെ ഏതാണ്ടു 4:20 മുതൽ 5 മിനിറ്റു നേരത്തേക്കിനു ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെ വയത്തടിച്ചതുപോലെ ഗൂഗിൾ തങ്ങളുടെ എല്ലാ സേവനങ്ങളും നിർത്തിവക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ഗൂഗിൾ പേജ് ലോഡ് ചെയ്തപ്പോൾ 502 എറർ കാണിച്ചത്.

5 മിനിറ്റു നേരമാണങ്കിലും ഇന്റർനെറ്റ്‌ നിത്യേന ഉപയൊഗിക്കുന്നവർക്കു അത് ഒരു 5 മണിക്കൂറുപോലെയാണ് ഫീൽ ചെയ്തതെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ 5 മിനിറ്റു നേരംകൊണ്ട്  ട്വീറ്ററിൽ നിറഞ്ഞുകവിഞ്ഞ  ആയിരക്കണക്കിന് ട്വീറ്റുകൾ.ഗൂഗിൾ സേവനം നിർത്തിവച്ച്  നിമിഷങ്ങൾക്കുള്ളിലാണ് ഗൂഗളിനു എന്ത് സംഭവിച്ചു എന്നന്വേഷിച്ചു ട്വിറ്റുകൾ ട്വിറ്ററിൽ നിറഞ്ഞുതുളുമ്പിയത്.

കൊള്ളാം!!വന്നു വന്നു ഇപ്പോൾ ഗൂഗിളും പണിമുടക്കാൻ തുടങ്ങി. ഗൂഗിളിന്റെ ഉടമസ്ഥൻ കേരളത്തിലെങ്ങാനും വന്നുകാണുമെന്നാ തോന്നുന്നത് ? അതോ ഇവിടെയുള്ള തല്ലുകൊള്ളികളെല്ലാം അവിചെന്നു യുണിയൻ ഉണ്ടാക്കിയോ എന്നുമറിയില്ല..

എന്തായാലും പിഴവ് വളരെ വേഗം മനസിലാക്കി പത്ത് മിനിറ്റിനകം തന്നെ തങ്ങളുടെ എല്ലാ സേവനങ്ങളും പൂര്‍വ്വ സ്ഥിതിയിലായെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

Wednesday, August 14, 2013

ഐഫോണ്‍ 5 പൊട്ടിത്തെറിച്ചു...യുവതിക്ക് പരിക്ക്...



ചൈനയിലെ ബീജിങ് എന്ന സ്ഥലത്താണ് ഇ വിചിത്രസംഭവം അരങ്ങേറിയത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആപ്പിൾ ഐഫോണ്‍ ഫൈവിന്റെ ഡിസ്പ്ലേ പൊട്ടിത്തെറിച്ചത്. അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച ഡിസ്പ്ലേ പാനൽ, ഉപയോഗിച്ചുകൊണ്ടിരുന്ന ലീ എന്ന് പേരുള്ള ഒരു യുവതിയുടെ കണ്ണിൽ തെരിച്ചുകൊണ്ട് മാരകമായി പരിക്കേൽക്കുകയായിരുന്നു.

താൻ ഒരു സുഹൃത്തുമായി 40 മിനിറ്റോളം സംസാരിക്കുകയായിരുന്നുവെന്നും തുടർന്ന് ഐഫോണ്‍ ചൂടാകുകയും പിന്നീട് സ്ക്രീന്‍ പൊട്ടിത്തെറിക്കുകയും ചെയ്തെന്നാണ് യുവതി പറയുന്നത്. ഇതിനിടയിൽ ഐഫോണ്‍ ചൂടായതിനെത്തുടർന്നു  സ്ക്രീനിൽ ടച്ച്‌ ചെയ്യാൻ ശ്രമിച്ചെങ്കിലും ടച്ച്‌ പാഡ് വർക്ക്‌ ചെയ്തില്ല എന്നും ആ യുവതി പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചില്ല് തെറിച്ചു കൊണ്ടതുകാരണം പരിക്ക് അല്പ്പം മാരകമാണന്നും ഡോക്ടറുമ്മാർ അറിയിച്ചു.

Tuesday, August 13, 2013

ചൊവ്വയിലേക്ക് പോകാൻ ലക്ഷക്കണക്കിന്‌ ആളുകൾ അപേക്ഷിച്ചു.




പടച്ചോനെ ഇതെന്തുകുതുറത്താണപ്പ ........ .......

വല്ലയടുത്തും നിന്ന് മാന്യമായി ആർക്കുമൊരു ശല്യവുമുണ്ടാക്കാതെ സുര്യനുചുറ്റും കറങ്ങുന്ന  ചൊവ്വ ഗ്രഹത്തെ പോലും ഇവന്മാരൊന്നും വെറുതെവിടില്ലേ ?



ഇന്നേ വരെ മനുഷ്യൻ പോകാത്ത ഗ്രഹം, മനുഷ്യന് താമസയോഗ്യമാണോ എന്നുപൊലുമറിയാത്ത ഒരു ഗ്രഹം എന്നിങ്ങനെ വിശേഷഗുണങ്ങളുള്ള ചൊവ്വയിലേക്ക് പോകാനും ഇന്ന് മനുഷ്യർ ക്യു നിൽക്കുകയാണ്. ശാസ്ത്രക്ജർ മാറിനിന്നു കുറെ പടം എടുത്തിട്ടുണ്ടന്നല്ലാതെ ചൊവ്വയെ പറ്റി കൂടുതലൊന്നുമറിയില്ല എന്നുള്ള ഇ അവസ്ഥയിലും ഒരു ലക്ഷത്തിലതികം ആളുകളാണ് ഇ അന്യഗ്രഹത്തിൽ പോകാൻ അപേക്ഷിച്ചിട്ടുള്ളത്.

600 കോടി ഡോളർ പദ്ധതിചിലവിട്ടു നെതർലാണ്ട്സിൽ രൂപീകരിച " മാർസ് വണ്‍ " എന്ന ഒരു വമ്പൻ പദ്ധതി പ്രകാരം 2022-ല്‍ ചൊവ്വയില്‍ മനുഷ്യർക്ക്‌ സ്ഥിരം വാസസ്ഥാനമൊരുക്കാന്‍ ശ്രമം നടക്കുകയാണ്. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ചൊവ്വയിലേക്ക് പോകാൻ അപേക്ഷിക്കാവുന്നതാണ്.

പദ്ധതി അനുസരിച്ച് അപേക്ഷിച്ചിട്ടുള്ള ലക്ഷംപേരില്‍നിന്ന് 40 അടങ്ങുന്ന ആദ്യസംഘത്തെ ഈവര്‍ഷം തിരഞ്ഞെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. അതില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും 2022 സപ്തംബറില്‍ ഭൂമിയിൽ നിന്നും ചൊവ്വയിലേക്ക് തിരിക്കുമെന്നാണ് സങ്കാടകരുടെ പ്രതീക്ഷ. ഭൂമിയിൽ നിന്നും പോകുന്ന നാലുപേർ 2023 ഏപ്രിലിലാണ് ചൊവ്വയിലെത്തുക. (എത്തിയ എത്തിയന്നു പറയാം ........) പിന്നീട് രണ്ടുവര്‍ഷത്തിനുശേഷം നാലുപേരുടെ അടുത്തസംഘത്തെ അയയ്ക്കും.

ഇതിനെല്ലാം പുറമേ വളരെ രസകരമായ കാര്യം എന്താണന്നുവച്ചാൽ "പോയവർക്കാർക്കും പിന്നീട് ഭൂമിയിലേക്കു തിരിച്ചുവരാൻ പറ്റില്ല" കേട്ടോ. പോകുന്നവര് പിന്നെ സ്ഥിരം ചൊവ്വ സിറ്റിസന്സായിരിക്കും.പിന്നീടു എനിക്ക് നാട്ടിപോണേ.... വീട്ടിപോണേ....... എന്നോക്കെപറഞ്ഞു കിടന്നുകീറ്റിയാലോന്നും ഒരുകാര്യവുമില്ല.

എന്തൊക്കെ കാണണം അല്ലേ ???

ഭൂമി മുടിപ്പിച്ചു കൊളന്തോണ്ടിയത് പോരഞ്ഞിട്ട ഓരോ വട്ടുപിടിച്ചവന്മാര് കാശുംമുടക്കി കുറേയണ്ണത്തിനേയുംകൊണ്ട്‌ ചൊവ്വയിൽ പോകാൻ പോകുന്നത്. ഇനി ചൊവ്വയും കു‌ടി മുടിപ്പിച്ചാലേ അവന്മാർക്ക് സമദാനമാകത്തോള്ളൂ.പിന്നെ ഒരുതരത്തിൽ നോക്കിയാൽ അവർ ചെയ്യുന്നതും ശരിയാണ്. ഇ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ചോവ്വയിലേക്കല്ല അങ്ങ് സുര്യനിലേക്ക് വരെ വണ്ടി കയറിപ്പോകാൻ തോന്നും. പിന്നെയോരാശ്വാസമുള്ളത് പോകുന്ന അത്രയും ആൾക്കാരുടെ ശല്യം ഇ ഭൂമിക്കു ഒഴിഞ്ഞുകിട്ടുമല്ലോ...

പിന്നേ ....അങ്ങനെ നോക്കിയാൽ ആദ്യം ഇവിടെ നിന്നും വണ്ടി കയറ്റി വിടേണ്ടത് നാടിനും നാട്ടുകാർക്കും വേണ്ടാത്ത കുറേ അലവലാതി രാഷ്ര്ടിയക്കരെയാണല്ലേ ? കുറെ കാലം അവന്മാരെല്ലംകൂടി അവിടെ പോയിക്കിടന്നു വളരുകയും പിളരുകയും ചെയ്യട്ടെ അല്ലേ ?(ഒരു രാഷ്ട്രിയ പാർട്ടിക്കാരെയും ഞാൻ ഇവിടെ ഉദ്ദേശിച്ചിട്ടില്ല )..

അപകടംപിടിച്ച പദ്ധതിയാണ് ഇതെന്ന് ബഹിരാകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, അതൊന്നും വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് 'മാര്‍സ് വണ്‍ പദ്ധതി'യുടെ സ്ഥാപകന്‍ ബാസ് ലാന്‍സ്‌ഡ്രോപ് തീരുമാനിച്ചിരിക്കുന്നത്.

Monday, August 12, 2013

ജയറാമിന്റെ ആന ചെരിഞ്ഞു


സിനിമാതാരം ജയറാമിന്റെ ആന പെരുമ്പാവൂർ ജയറാം കണ്ണൻ ഞായറാഴ്ച പുലര്‍ച്ചെ മനിശ്ശീരിയിൽ  ചരിഞ്ഞു. 60 വയസ്സ് പ്രായമുള്ള ഇ ആന ചികിത്സയിലായിട്ടു ഒരുകൊല്ലത്തോളമായിരുന്നു. ഭക്ഷണം കഴിക്കാനാവാത്തതും മഴ കാരണമുണ്ടായ വാതരോകവും മരണത്തിനിടയാക്കി.

18 കൊല്ലം മുമ്പാണ് ജയറാം ഇ ആനയെ മനിശ്ശീരി ഹരിദാസിൽ നിന്നും സ്വന്തമാക്കിയത്. മലയാളം ,തമിൾ ഉൾപ്പടെ ഏതാണ്ട് 50 സിനിമകളിൽ ജയറാമിന്റെ കണ്ണൻ അഭിനയിച്ചിട്ടുണ്ട്. കുറച്ചു സിനിമകളിൽ ജയരാമിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും കണ്ണന് ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ പരസ്യചിത്രങ്ങളിലും കണ്ണൻ അഭിനയിച്ചിട്ടുണ്ട്.

ആനയായിരുന്നെങ്കിലും തനിക്കു കണ്ണൻ സ്വന്തം മകനെ പോലെയായിരുന്നുവെന്നു ജയറാം സ്മരണയോടെ പറഞ്ഞു.

Sunday, August 11, 2013

പണി വീണ്ടും പാളി .......



പടച്ചോനേ !!! ഇത് നമ്മുടെ സരിതചേച്ചിയല്ലേ......
മുഖ്യചേട്ടൻ വീണ്ടും പെട്ടന്നാണ് തോന്നുന്നത്..

ഹോ എങ്ങനെയെങ്ങിലും ഒന്ന് കടിച്ചു തൂങ്ങി കിടക്കാമെന്നുവച്ചാൽ ഇ മാദ്യമങ്ങൾ സമ്മതിക്കില്ല..........




കുറച്ചു മുമ്പാണ് ഇ ചിത്രം പീപ്പിൾ ടി വി പുറത്തുവിട്ടത്.





കുട്ടിയുടെ ശരീരത്തിൽ സ്വയം തീ പിടിക്കുന്നു.



ചെന്നൈയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു അത്യപൂർവ്വ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

സ്വയം ശരീരത്തിൽ തീ പിടിക്കുന്ന ഇ ആരോഗ്യപ്രശനത്തെ മെഡിക്കൽ സയൻസിൽ "Spontaneous human combustion (SHC)" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇ അത്യപൂർവ്വ രോഗമുള്ള ദിന്ധിവനം സ്വദേശിയായ രാഹുൽ എന്ന ഇ കുട്ടിക്ക് വെറും രണ്ടു മാസം മാത്രമാണ് പ്രായമുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നാലുപ്രാവശ്യം രാഹുലിൻറെ ശരീരത്തിൽ തീ പിടിക്കുകയുണ്ടായി. ഈ അവസ്ഥയ്ക്ക് പ്രത്യേകം ചികിത്സയൊന്നുമില്ല. സാധാരണ പൊള്ളല്‍ പോലെ ഇതുമൂലമുണ്ടാകുന്ന പൊള്ളലും ചികിത്സിക്കാവുന്നതാണ്‌..............

ഇത്തരത്തിലുള്ള അത്യപൂർവ്വ രോഗാവസ്ഥ 300 വർഷത്തിനിടെ ലോകത്തിൽ  200 പേർക്ക് മാത്രമാണ് പിടിപെട്ടിട്ടുള്ളത് എന്നാണ് വികിപീടിയയുടെ വിശതീകരണം. SHC എന്ന പ്രശ്നം ബാധിച്ചിരിക്കുന്ന കുട്ടി ചെന്നൈ ഡോക്ടര്‍മാരില്‍ അക്ഷരാര്‍ധത്തില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

SHC ബാധിച്ചിട്ടുള്ള ഇ കുട്ടി ഇപ്പോൾ ചെന്നൈ KMC ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു. കുട്ടിയെ ചികിത്സിക്കുന്ന ശിശുരോഗവിദഗ്ധനായ  ഡോ.നാരായണ ബാബു പറയുന്നത്, ഇപ്രകാരമാണ് "തീ പ്പിടിക്കുന്ന വാതകം കുട്ടിയുടെ തൊലിയിലെ സൂക്ഷ്മരന്ധ്രങ്ങളില്‍ക്കൂടി പുറത്തു വരുന്നുണ്ട്. അതാണ് കുട്ടിയുടെ ശരീരത്തില്‍ തീപ്പിടിക്കാന്‍ കാരണം." എന്നാല്‍ വാതകം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

SHC ബാധിച്ചിട്ടുള്ള ആളുടെ അടുത്തു ഒരു ചെറിയ തീ പൊരി ഉണ്ടായാൽത്തന്നെ ശരീരത്തിൽ തീ പിടിക്കുന്നതാണ്. അതിനാൽ കുട്ടിയെ തീയുടെ അടുത്തുനിന്നും മാറ്റിനിർത്തണമെന്നാണ് ഡോക്ടറുമ്മാർ നിർദേശിക്കുന്നത്.

News From TIMES OF INDIA

Tuesday, August 6, 2013

ചില വെള്ളപ്പൊക്ക കാഴ്ച്ചകളിലേക്ക് .........





ഇത് പാലായിലുള്ള മുത്തോലി എന്ന സ്ഥലത്തെ കാഴ്ച്ചകൾ.


Monday, August 5, 2013

25 രൂപയുടെ രജിസ്‌ട്രേഡ് കത്തയച്ച് 2 രൂപ ഫീസ്‌ അടപ്പിച്ച പഞ്ചായത്ത് .

ആവശ്യക്കാരൻ പഞ്ചായത്തിൽ നിന്ന് രേഖകൾ കൈപ്പറ്റിയതിനു ശേഷമാണ് പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള ഒരു കോപ്രായം.  ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് ഇത്തരം ഒരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചത്‌.  

വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെടുന്നയാൽ 2 രൂപ ഫീസായി കെട്ടണമെന്നാണ് നിയമം. എന്നാൽ രണ്ടുരൂപക്കായി 25 രൂപയുടെ രജിസ്‌ട്രേഡ് കത്തയക്കണ്ട കാര്യമില്ലന്നു നിയമം അനുശാസിക്കാത്തതുകൊണ്ടായിരിക്കണം നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്ത് ഇ വികൃതികാണിച്ചത്.

ഇ പോസ്റ്റിൽ വിശ്വസമില്ലത്തവർക്ക് സന്തർഷിക്കാം മത്രുഭൂമി വെബ്സൈറ്റ്.

Saturday, August 3, 2013

രമേശ്‌ വധം നാലാം ഖണ്ഡം....


രമേശ്‌ ചെന്നിത്തലയെ മുഖ്യൻ ചേട്ടൻ വീണ്ടും പറ്റിച്ചു. 
ഉപമുഖ്യമന്ത്രിയാക്കാം ആഭ്യന്തരമന്ത്രിയാക്കാം എന്നൊക്കെ പറഞ്ഞാഷിപ്പിച്ചു തുടങ്ങിയതിൻറെ നാലാം വാർഷികമായിരുന്നു ഇന്നലെ.

ഒരാളെ തന്നെ വീണ്ടും വീണ്ടും പറ്റിക്കാമെന്നുള്ള ഒരുവലിയ പാഠം ഇന്നലെ മുഖ്യമന്ത്രി സ്വന്തം രാഷ്ട്രിയ ജീവിതംകൊണ്ട് ജനങ്ങൾക്ക്‌ കാണിച്ചുകൊടുത്തു.മന്ത്രിയാകെണ്ടാ മന്ത്രിയാകെണ്ടാ എന്നൊരു നൂറുവട്ടം പറഞ്ഞതാ ആ പാവം രമേശൻ ചേട്ടൻ. അങ്ങേരെ വീണ്ടും വീണ്ടും പറഞ്ഞാഷിപ്പിച്ചിട്ടു ഒടുവിൽ പറ്റിച്ചു.

കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി...........കണ്ണീർ മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി...........
മാദ്യമ സരിതോർജത്തിന്റെ ചൂടു സഹിക്കാൻ പറ്റാത്തതിനു പാവം രമേശൻ ചേട്ടനെ ഒടിച്ചു മടക്കി കുടയാകി ചൂടണ്ടായിരുന്നു.എതായാലും മുസ്ലിം ലീഗിനെ ആശ്വസിപ്പിക്കാനായി ഐ ഗ്രൂപ്പിനെ മുഖ്യൻ ചേട്ടൻ ഒന്നുകൂടി വൃത്തിയായി പറ്റിച്ചു.

Thursday, August 1, 2013

നടുറോഡിലെ മഴവെള്ള സംഭരണികൾ.......!!!!




ഒരു രണ്ടു മാസത്തെ നീണ്ട മഴക്കാലത്തിനോടുവിൽ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
റോഡിലെ കുഴിയും അതിൽ നിറഞ്ഞുനിൽക്കുന്ന വെള്ളവും കാരണം പാവം വഴിയാത്രക്കാർ കഴിഞ്ഞപ്രാവിഷത്തെപോലെ വീണ്ടും സർക്കസുകളിക്കാൻ തുടങ്ങി.

അത്ഭുതം സംഭാവിചോന്നുമില്ല കേട്ടോ.....എല്ലപ്രാവിഷത്തേയുംപോലെ  സർക്കാർ അതികൃതർക്കും മാറ്റമൊന്നുമില്ല ............നോക്കുകുത്തി വീണ്ടും നോക്കുകുത്തി തന്നെ !.. 










"ഇതിലും വലിയ വെള്ളിയാഴിച്ച വന്നിട്ട് ഉപ്പൂപ്പ പളളിയിൽ പോയിട്ടില്ല പിന്നെയാ ......." എന്നതാണ് സർക്കാർ നിലപാട്.

കുറേ കാലത്തേക്ക് സോളാറും സരിതയും ഇരയായി കിട്ടിയകാരണം മാദ്യമങ്ങളും ഇത്തരം കാര്യങ്ങളെല്ലാം സൗകര്യപുർവ്വം  മറന്നു. അല്ലങ്കിലും അവർക്ക് ഇത്തരം കാര്യങ്ങളിലൊന്നും ഇന്ട്രസ്റ്റ് ഇല്ലല്ലോ? അവർക്ക് വല്ല ലൈംഗീക വിവാദമോ അല്ലങ്കിൽ അഴുമതി കുംബകോണമോക്കെയല്ലേ താൽപര്യം.

എന്തായാലും യാത്രക്കരന്റെ ഗതികേട്. നികുതി മുറതെറ്റാതെ കൊടുക്കുകയും വേണം, ഇതൊക്കെ അനുഭവിക്കുകയും വേണം.

Wednesday, July 31, 2013

കൂളിംഗ്‌ ഗ്ലാസ്സ് വച്ചാൽ പെണ്‍പിള്ളേര് നോക്കുമോ..?....



"മച്ചാനേ ഇപ്പോൾ റൗണ്ട് കൂളിംഗ്‌ ഗ്ലാസ്സ് വെക്കുന്നതാണ് ട്രെൻഡ് .......അന്നലെ പെണ്‍പിള്ളേര് നോക്കുള്ളൂ". എന്നാണു ഇപ്പോൾ കോളേജ് പിള്ളേർ പറയുന്നത്. ഇപ്പോഴത്തെ ന്യൂ ജെനെറേശൻ മക്കൾ ഗ്ലാമർ പിടിച്ചുനിർത്തുന്നതു തന്നെ കൂളിംഗ്‌ ഗ്ലാസ്സിന്റെ സഹായതോടെയാ...

ഇപ്പോഴത്തെ പിള്ളേർ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ എടുത്തില്ലങ്കിലും കൂളിംഗ്‌ ഗ്ലാസ്സ് എടുക്കാൻ മറകില്ല. ഹെൽമെറ്റ്‌ വച്ചാൽ കൂളിംഗ്‌ ഗ്ലാസ്‌ വൈക്കാൻ പറ്റില്ല. പിന്നെ പെമ്പിള്ളേരുടെ മുമ്പിൽ ഷൈൻ ചെയ്യാൻ പറ്റില്ല.അതുകൊണ്ട് ഹെൽമെറ്റ്‌ വൈക്കാൻ ഓർത്താലും അതെടുക്കില്ല. 

ന്യൂ ജെനെറേശൻ സിനിമയുടെ കടന്നുകയറ്റം എന്നൊക്കെ കേട്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ....നായകൻ ഒന്നാംതരം കൂളിംഗ്‌ ഗ്ലാസ്സൊക്കെ വച്ചു ഒരു ബൈക്കിൽ കയറി ഒരു സുന്ദരിയായ പെണ്‍കുട്ടിയെയും വച്ചോണ്ട് വരുന്ന കണ്ടാൽ പിന്നെ ഇപ്പോളത്തെ മക്കൾക്ക് കൂളിംഗ്‌ഗ്ലാസ്‌ വിഷമം തുടങ്ങും.
എന്റെ പൊന്നെ ഇനി നായകൻ ഉറക്കത്തിലും കൂടി ഗ്ലാസ്സ് വക്കാതിരുന്നാൽ മതിയായിരുന്നു.

ദുല്ഖർ സൽമാനും, ഫഹദ് ഫാസിലും കൂടി കോളേജ് പിള്ളേരെ ഹോൾസൈലായി കൈയ്യടക്കിവച്ചെന്നാ തോന്നുന്നത്.

Friday, July 26, 2013

ഫേസ്ബുക്ക്‌ ഉണ്ടോ സഖാവേ ഒരു പ്രോഫൈലുണ്ടാക്കാൻ.....


ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരായി നമ്മുടെ ഇടയിൽ ഒരുത്തനും ഒരുത്തിയും ഇന്ന് അവശേഷിക്കുന്നില്ല. കേരളം ഒരു ഭ്രാന്താലയമാണ് എന്ന് വിശേഷിപ്പിച്ച വിവേകാനന്തന്റെ വാക്കുകൾ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിമുതൽ വേണമെങ്കിൽ കേരളം ഒരു ഫേസ്ബുക്ക്‌ ഭ്രാന്താലയമാണ് എന്നും പറയാം.ചില മഹാന്മാരും മഹദികളും വെള്ളവും ആഹാരവും ഇല്ലെങ്കിലും പിടിച്ചുനിൽക്കും പക്ഷെ ഒരുദിവസം ഫേസ് ബുക്കിൽ കയറിയില്ലങ്കിൽ പിന്നെ ഒരുതരത്തിലും പിടിച്ചുനിൽക്കാൻ കഴിയില്ല. സ്വന്തം വീട്ടുകാരോടുപോലുമില്ലാത്ത ആത്മാർഥതയും അർപ്പണബോധവുമാണ് എല്ലാ അവന്മാർക്കും അവളുമ്മാർക്കും ഫേസ് ബുക്കിനോട്.നേരിട്ട് കണ്ടു സംസാരിക്കുന്നതിനേക്കാൾ ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഫേസ് ബുക്കിനു മുമ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്നാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാലും അറിയില്ല. സ്വന്തം അച്ഛൻ അല്ലങ്കിൽ അമ്മ ഒന്നു വിളിച്ചാൽ നമുക്ക് ദേഷ്യം വരും. ഗേൾ ഫ്രണ്ട് അല്ലങ്കിൽ ബോയ്‌ ഫ്രെണ്ടോ ആണങ്കിൽ പിന്നെ പറയുകയേ വേണ്ട. ചില ആളുകൾ സ്മാർട്ട്‌ ഫോണിന്റെ സഹായത്തോടെ ഫേസ് ബുക്കിലങ്ങു പെറ്റുകിടക്കുകയാണ്. ഇക്കൂട്ടർക്കു സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ലങ്കിലും ഫേസ് ബുക്കിൽ നടക്കുന്ന കാര്യം അപ്പോൾ തന്നെ അറിഞ്ഞില്ലങ്കിൽ ചോറിഞ്ഞുകടിക്കാൻ തുടങ്ങും. ചോറുകഴിക്കുന്നതിൻറെ ഇടയിൽ ഫോണുമായി ചുരണ്ടിക്കൊണ്ടിരിക്കുന്നവരോട് ശകലം കറി വിളമ്പെട്ടേ എന്ന് ചോദിച്ചാൽ "വേണ്ട ഇ പോസ്റ്റുകൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം" എന്നുവരെ മറുപടി പറയുന്ന മഹത്വ്യക്തികൾ നമുക്കിടയിലുണ്ട്.

ഇനി ഫേസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ പലർക്കും പലതരത്തിലുള്ള വിഷമങ്ങളാണ്.ചിലർ കാണുന്ന പോസ്റ്റുകൾക്കും കമെന്റ്റ്കൾക്കും ചുമ്മ ലൈക്‌ ചെയ്തുവിടും. എന്താണ് പോസ്റ്റ്‌ എന്ന് വായിച്ചുനോക്കാൻ പോലും തയ്യാറല്ല ഇക്കൂട്ടർ.1 like or share =1 salute,1like contribute 1rupee for these people എന്നൊക്കെ പടങ്ങളിൽ എഴുതി ചിലർ ലൈക്കുകളും കമന്റും എല്ലാം ചോദിച്ചുവാങ്ങും.ഏതെങ്കിലും പാവപ്പെട്ടവൻറെ ഫോട്ടോയോ അല്ലങ്കിൽ വല്ല ധീരപ്രവർത്തി കാണിക്കുന്ന ഫോട്ടോയോ പോസ്റ്റ്‌ ചെയ്താണ് ഇ കോപ്രായം കാണിക്കുന്നത്.ചിലർക്ക് 24 മണിക്കൂറും ചാറ്റ് ചെതുകൊണ്ടിരിക്കാനാണ് താൽപര്യം. ചിലകൂട്ടർ മറ്റുള്ളവരുടെ പേരിലും സിനിമ നടിമാരുടെ പേരിലും അക്കൗണ്ടും പേജുകളമൊക്കെ തുടങ്ങി മറ്റു ഫേസ് ബുക്ക്‌ അംഗംങ്ങളെ പറ്റിക്കും. വേറൊന്നും കൊണ്ടല്ല വിഷമം കൊണ്ടാണ് !!!! മറ്റുചിലർ യാതൊരു പരിചയവുമില്ലത്തവർക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടിരിക്കും. ഇത്തരം ഭ്രാന്തുകൾക്ക് എത്രനേരം ചിലവാക്കിയും മലയാളി ഫേസ് ബുക്കിന് മുമ്പിൽ കുത്തിയിരിക്കും. ആ ഇരിപ്പൊക്കെ കണ്ടാൽ സഹിക്കാൻ പറ്റില്ല.

Monday, July 22, 2013

അട്ടപ്പാടിയിൽ മുഖ്യൻ ചേട്ടൻറെ പുതിയ കണ്ടുപിടുത്തം!!


"അട്ടപ്പാടിയിൽ ആദ്യവാസികൾ ആഹാരം കഴിക്കുന്നില്ല" ഇതാണ് മുഖ്യമന്ദ്രിയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം.

അട്ടപ്പാടിയിൽ ആഹാരം വളരെ കൂടുതലായതുകൊണ്ടായിരിക്കും മുഖ്യമന്ദ്രിയുടെ ഇങ്ങനെ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അവിടെയുള്ള ആദ്യവാസികൾക്ക് ആഹാരം കഴിച്ചു കഴിച്ചു മനമ്മറിക്കുന്നുണ്ടാവണം. ശിശുക്കൾക്ക് പോഷഹാകാരം കൂടിപൊയതുകൊണ്ടാവണം ഒരുപാട് മരണം റിപ്പോർട്ട്‌ ചെയ്യുന്നത്.

ഒരു പ്രമുഖദേശിയ വാരികക്ക് നൽകിയ അഭിമുഖതിലാണ് മുഖ്യമന്ദ്രി ഇങ്ങനെ പറഞ്ഞത്.ആദ്യവാസികൾക്ക് ആവശ്യത്തിനു ഭക്ഷണം അവിടെ എത്തുന്നുണ്ടന്നും അദ്ദേഹം കൂട്ടിചേർത്തു.അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് ഉണ്ടായിട്ടും ശിശു മരണം എന്തുകൊണ്ട് തുടരുന്നു എന്ന ലേഖകൻറെ ചോദ്യത്തിനാണ് മന്ത്രി ഇ ഉത്തരം നൽകിയത്.താൻ കഴിഞ്ഞ ആഴ്ച്ച അവിടെ സന്ദർശിച്ചിരുന്നുവെന്നും, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഠനമെല്ലാം കഴിയുമ്പോൾ അട്ടപ്പാടിയിലെ ജനങ്ങളാരെങ്കിലും ബാക്കി ഉണ്ടായിരുന്നാൽ മതിയായിരുന്നു.എന്തോ അട്ടപ്പാടിയിലെ ജനങ്ങൾ ഇനിയും അനുഭവിക്കൻ കിടക്കുന്നതേയുള്ളന്നാണ് എനിക്ക് തോന്നുന്നത്.

വലിയ കണ്ടുപിടുത്തമെല്ലാം നടത്തിയ മുഖ്യമന്ദ്രിയോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളു "എട്ടും  പൊട്ടും തിരിയാത്ത പാവം അട്ടപ്പടിക്കരോടുവേണോ ഈ പൊട്ടങ്കളി ?". 


Sunday, July 21, 2013

ലേറ്റ് കമ്മർ!!!ഒരോർമ്മകുറിപ്പ്....



ലേറ്റായി പോയതിൻറെ പേരിൽ നിത്യജീവിതത്തിൽ പലയിടത്തുനിന്നും വഴക്കും ശകാരവും കേൾക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ പല ശകാരങ്ങളും ചില കൂട്ടർ വകവെക്കാറില്ല. അതുപോലെ തന്നെയാണ് ഞാനും. എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറു. "എത്ര തെറി കേട്ടാലും കൂസലില്ലാത്തവൻ , ഒരുകാലത്തും നന്നാകാത്തവൻ " എന്നൊക്കെ ആയിരുന്നു ടീച്ചെറുമ്മാർ എന്നെ വിശേഷിപ്പിച്ചിരുന്നത്. ഇത്തരം സവിശേഷ ഗുണങ്ങളുള്ള ഞാൻ സ്കൂളിൽ പഠിക്കുന്നു കാലത്ത് എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറുകയുള്ളായിരുന്നു.

ഒരിക്കൽ ഒരു സോഷ്യൽ സ്റ്റടീസ് ക്ലാസിൽ ഞാൻ ലേറ്റായി കയറി വന്നു.
ടീച്ചറുടെ എനിക്ക് നൽകിയ വരവേൽപ്പ് ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന എൻറെ സഹപാഠികളെ മൊത്തത്തിലങ്ങ് ഉണർത്തി.

ടീച്ചറുടെ പ്രതികരണം ഇങ്ങനായിരുന്നു:- "ഇതാര് വാഴ്ത്തപെട്ട വലിയപുണ്യാളച്ചനോ!..എന്താ ഇന്നിത്ര നേരത്തെ?....അയ്യോ എന്താ വന്നകാലിൽ തന്നെ നിന്നുകളഞ്ഞത്.....വന്നസനസ്തനായാലും....നിന്നെയൊക്കെ പറഞ്ഞിട്ടും തല്ലിയിട്ടുമൊന്നും ഒരുകാര്യവുമില്ല....പണ്ടൊക്കെ പട്ടിയുടെ വാലു കുഴലിലിട്ടാൽ വാല് നേരയാകത്തില്ലയിരുനന്നേ ഉള്ളായിരുന്നു....ഇപ്പം നേരെ തിരിച്ചു കുഴൽ വളയുവാ....

പിന്നീടു മറ്റൊരു ക്ലാസ്സിൽ ലേറ്റായി കയറി വന്ന എന്നോട് സർ ഇങ്ങനെ പ്രതികരിച്ചു.

സർ:- എന്താ മോനെ ഇതുവഴിയൊക്കെ....നിനക്ക് സ്ഥലം മാറിപോയോന്നുമില്ലല്ലോ?....തൽകാലം ഇപ്പം പോയിട്ട് അടുത്തക്ലാസ്സിൽ വാ....

പിന്നീടൊരിക്കൽ 8 മണിക്കത്തെ ക്ലാസ്സിൽ ലേറ്റായിവന്ന എന്നോട് ഇംഗ്ലീഷ് ടീച്ചർ:- why are you always late?....when will you wake up?.....
ശകലം ചമ്മലോടെ ഞാൻ പറഞ്ഞു :- 7.30 teacher
അന്തം വിട്ട ടീച്ചർക്ക്‌ പിന്നീട് എന്നോടൊന്നും ചോദിക്കാനുള്ള ശേഷിയില്ലായിരുന്നു.....
nothing to say.....come in...
എന്നായിരുന്നു പിന്നീടു ടീച്ചർ പറഞ്ഞത്. 

അങ്ങനെ പല അവസരങ്ങളിലും ടീചെറുംമർക്കും ക്ലാസ്സിലിരിക്കുന്ന വിദ്യാർഥികൽക്കും ഒരു ഹാസ്യ കഥാപാത്രമായിരുന്നു ഞാൻ.

Saturday, July 20, 2013

ഒന്നാന്തരം വൃത്തികെട്ട ചവറു റിയാലിറ്റി ഷോ!! മലയാളീ ഹൗസ്

സുര്യ ടിവിക്കാർ ഇത്രമാത്രം അധപധിക്കാൻ പാടില്ലായിരുന്നു..

ചാനലിനു റെടിംഗ് കൂട്ടാൻ ഒന്നാന്തരം ഫ്രീ ഷോ.... 
വൃത്തികേടിൻറെ പര്യായമായ മലയാളീ ഹൗസ് എന്ന റിയാലിറ്റി ഷൊയിലൂടെ മലയാള സംസ്കാരത്തിന്റെ അടിവേര് തോണ്ടിയ ഇ ഷോ ഇന്ന് മലയാളിയുടെ സ്വീകരണമുറികൾ മലിനമാക്കിയിരിക്കുന്നു. ഏതായാലും സുര്യ ടിവിക്കാരുടെ ബുദ്ധി കൊള്ളാം, റിയാലിറ്റി ഷോ എന്ന 2 വാക്കിനു പിന്നിൽ ഒന്നാന്തരം വൃത്തികേട് വിറ്റഴിക്കുന്നു. 

ഇനി ഇ പ്രോഗ്രാമിൻറെ ആശയം വ്യക്തമാക്കാം
 അവസരം കിട്ടിയാൽ മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിച്ചു കേൾക്കാനും, മറ്റുള്ളവരെപറ്റിയുള്ള അനാവശ്യവും പരദൂഷണവും കേൾക്കാനുള്ള മലയാളിയുടെ പണ്ടുമുതലേയുള്ള സ്വഭാവം വിലയിരുത്തിയ ഒരു ബിസിനെസ്സുകാരൻറെ ബുദ്ധിയിൽ തെളിഞ്ഞ ഒരാശയമാണ് ഇ പ്രോഗ്രാം. ചുരിക്കിപ്പറഞ്ഞാൽ മലയാളിയുടെ സവിശേഷ സ്വഭാവം മൂളയുള്ളവൻ മുതലാക്കുന്നു. ഇതിനെ ഒന്നുകൂടി പരിഷ്കരിക്കാനും പരിഭോഷിപ്പിക്കാനും കുറെ നഗ്നത നിറഞ്ഞ കഥാപാത്രങ്ങളും.

ഇത്തരം ഉള്ളുകളികളോന്നും അറിയാതെ വിഡ്ഢികളായ നമ്മൾ ഇത് സ്ഥിരം കാണുന്നു. ഇതാണ് സത്യം. ചാനലുകാർക്ക് എങ്ങനെയെങ്കിലും അവരുടെ റൈറ്റിങ്ങ് കൂട്ടിയാൽ മതി. അതിനു അവർ മണ്ടന്മാരായ നമ്മളെ വൃത്തിയായി ഉപയോഗിക്കുന്നു. ഇതൊക്കെ കുത്തിയിരുന്ന് സമയവും കളഞ്ഞു കാണുന്ന നമ്മളെയൊക്കെ കോടാലിക്കൈ ഊരി പുറത്തിനടിക്കണം.

ഇനിയെങ്കിലും ഇതൊക്കെയൊന്നു മനസിലാക്കിക്കൂടെ !!!!!!

പ്രേക്ഷകർക്ക്‌ കമന്റിലൂടെ പ്രതികരിക്കാം... 

Friday, July 19, 2013

വിജിലന്സുകാരുടെ ഒരു കാര്യം എല്ലാം കണ്ടുപിടിക്കും !

 ഇന്നാണ് അത്  സംഭവിച്ചത് ......



നെല്ലിയാമ്പതിയിൽ വിവാദമായ തോട്ടഭൂമി കൈമാറ്റത്തിൽ പാട്ടക്കരാർ ലംഘിച്ചു എന്നാണ് വിജിലൻസിനൻറെ പുതിയ കണ്ടെത്തൽ.സർക്കാർ പാട്ടതിനുനൽകുന്ന ഭൂമി കൈമാറ്റം ചെയ്യുമ്പോൾ മുൻകുറായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണമെന്നാണ് നിയമം അനുശാസിക്കുന്നത് .എന്നാൽ ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നെല്ലിയാമ്പതിയിൽ ഭൂമി കൈമാറിയിരിക്കുന്നത്‌ . അതുകൊണ്ട് ഇത് സർക്കരിൻറെ അറിവോടെയല്ലന്നാണ് വിജിലൻസിൻറെ റിപ്പോർട്ട്‌ ആ..വിജിലൻസുകാർക്കും അവരുടെ കുപ്പായം തന്നെയാണ് വലുത്. 

അല്ലങ്കിലും മാറിമാറി വരുന്ന സർക്കാരുകൾ എന്താണ് അറിഞ്ഞിട്ടുള്ളത്. ഏതു നെല്ലിയാമ്പതി, ഏതു ഭൂമി , ഏതു പാട്ടക്കരാർ.പിന്നേ... സർക്കാരിൻറെ മൂക്കിനു താഴെ നടക്കുന്ന സംഭവങ്ങൾ അറിയുന്നില്ല. പിന്നെയാ എങ്ങാണ്ടുകിടക്കുന്ന നെല്ലിയാമ്പതി. സർക്കാരിൻറെ  ശ്രദ്ധയിൽ പെടാതെ കിടക്കുന്ന സ്ഥലം നോക്കിനടക്കുവ നമ്മുടെ വൻകിട ഭൂമാഫിയ തലവന്മാർ. ഏതായാലും ഇ റിപ്പോർട്ട്‌  വന്നതോടെ അവരുടെ കഞ്ഞികുടി മുട്ടി. ആ.. അങ്ങനൊന്നും മുട്ടില്ല. ഇനിയും സർക്കാരിൻറെ ശ്രദ്ധയിൽ പെടാതെകിടക്കുന്ന എത്ര എത്ര ഭൂമികൽ എവിടെയോക്കെക്കാണും ആല്ലേ ?

എന്തായാലും ഭരണതികാരികളുടെ പ്രതികരണം ഇങ്ങനെയാവാതിരിക്കട്ട് .....








മൊത്തത്തിൽ നമ്മുടെ നാടും,സർക്കാരുകളുമെല്ലം സൂപ്പർ തന്നെ .........


പ്രേക്ഷകർക്ക്‌ കമന്റിലൂടെ പ്രതികരിക്കാം...