Sunday, July 21, 2013

ലേറ്റ് കമ്മർ!!!ഒരോർമ്മകുറിപ്പ്....



ലേറ്റായി പോയതിൻറെ പേരിൽ നിത്യജീവിതത്തിൽ പലയിടത്തുനിന്നും വഴക്കും ശകാരവും കേൾക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ പല ശകാരങ്ങളും ചില കൂട്ടർ വകവെക്കാറില്ല. അതുപോലെ തന്നെയാണ് ഞാനും. എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറു. "എത്ര തെറി കേട്ടാലും കൂസലില്ലാത്തവൻ , ഒരുകാലത്തും നന്നാകാത്തവൻ " എന്നൊക്കെ ആയിരുന്നു ടീച്ചെറുമ്മാർ എന്നെ വിശേഷിപ്പിച്ചിരുന്നത്. ഇത്തരം സവിശേഷ ഗുണങ്ങളുള്ള ഞാൻ സ്കൂളിൽ പഠിക്കുന്നു കാലത്ത് എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറുകയുള്ളായിരുന്നു.

ഒരിക്കൽ ഒരു സോഷ്യൽ സ്റ്റടീസ് ക്ലാസിൽ ഞാൻ ലേറ്റായി കയറി വന്നു.
ടീച്ചറുടെ എനിക്ക് നൽകിയ വരവേൽപ്പ് ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന എൻറെ സഹപാഠികളെ മൊത്തത്തിലങ്ങ് ഉണർത്തി.

ടീച്ചറുടെ പ്രതികരണം ഇങ്ങനായിരുന്നു:- "ഇതാര് വാഴ്ത്തപെട്ട വലിയപുണ്യാളച്ചനോ!..എന്താ ഇന്നിത്ര നേരത്തെ?....അയ്യോ എന്താ വന്നകാലിൽ തന്നെ നിന്നുകളഞ്ഞത്.....വന്നസനസ്തനായാലും....നിന്നെയൊക്കെ പറഞ്ഞിട്ടും തല്ലിയിട്ടുമൊന്നും ഒരുകാര്യവുമില്ല....പണ്ടൊക്കെ പട്ടിയുടെ വാലു കുഴലിലിട്ടാൽ വാല് നേരയാകത്തില്ലയിരുനന്നേ ഉള്ളായിരുന്നു....ഇപ്പം നേരെ തിരിച്ചു കുഴൽ വളയുവാ....

പിന്നീടു മറ്റൊരു ക്ലാസ്സിൽ ലേറ്റായി കയറി വന്ന എന്നോട് സർ ഇങ്ങനെ പ്രതികരിച്ചു.

സർ:- എന്താ മോനെ ഇതുവഴിയൊക്കെ....നിനക്ക് സ്ഥലം മാറിപോയോന്നുമില്ലല്ലോ?....തൽകാലം ഇപ്പം പോയിട്ട് അടുത്തക്ലാസ്സിൽ വാ....

പിന്നീടൊരിക്കൽ 8 മണിക്കത്തെ ക്ലാസ്സിൽ ലേറ്റായിവന്ന എന്നോട് ഇംഗ്ലീഷ് ടീച്ചർ:- why are you always late?....when will you wake up?.....
ശകലം ചമ്മലോടെ ഞാൻ പറഞ്ഞു :- 7.30 teacher
അന്തം വിട്ട ടീച്ചർക്ക്‌ പിന്നീട് എന്നോടൊന്നും ചോദിക്കാനുള്ള ശേഷിയില്ലായിരുന്നു.....
nothing to say.....come in...
എന്നായിരുന്നു പിന്നീടു ടീച്ചർ പറഞ്ഞത്. 

അങ്ങനെ പല അവസരങ്ങളിലും ടീചെറുംമർക്കും ക്ലാസ്സിലിരിക്കുന്ന വിദ്യാർഥികൽക്കും ഒരു ഹാസ്യ കഥാപാത്രമായിരുന്നു ഞാൻ.

0 comments:

Post a Comment

Comment and Discuss