![]() |
Khaleel from Palastheen who had hacked the zuckerburg's wall. |
സാധാരണയായി ഒരാളുടെ ഫേസ്ബുക്ക് വാളിൽ തന്റെ ഫ്രണ്ട് അല്ലാത്ത ഒരാൾക്ക് പോസ്റ്റ് ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് ഫേസ്ബുക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. പക്ഷെ ഫേസ്ബുക്കിന്റെ ഈ പ്രൈവസി മറികടക്കാൻ ശേഷിയുള്ള ബഗ് സോഫ്റ്റ്‌വെയർ കണ്ടുപിടിച്ച് ഫേസ്ബുക്ക് സെക്യൂരിറ്റി സെന്റ്ററിലേക്ക് അയച്ചപ്പോൾ ഫേസ്ബുക്ക് അധികൃതർ ഈ യുവാവിനെ അവഗണിച്ചു. ഇതൊരു ബഗ് അല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഈ സുരക്ഷാഭീഷണി ഫേസ്ബുക്ക് അധികൃതരെ അറിയിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതിരുന്ന ഈ യുവാവ് ഫേസ്ബുക്ക് മുതലാളിയായ മാർക്ക് സുക്കർബർഗിന്റെ വാൾ തന്നെ ഹാക്ക് ചെയ്തു കാണിച്ചുകൊടുത്തിരുന്നു. ഇതിനു പ്രതിഫലമായി ഫേസ്ബുക്ക് കൊടുക്കേണ്ട 500 ഡോളർ ഫേസ്ബുക്കിന്റെ പ്രൈവസി പോളിസി നിയമങ്ങൾ പാലിച്ചില്ല എന്ന പേരിൽ ഈ യുവാവിനു നിഷേധിക്കുകയായിരുന്നു.
പിന്നീടു ഈ വാർത്ത പുറംലോകം അറിഞ്ഞപ്പോൾ ഖലീലിനു പ്രതിഭലങ്ങൾ പേമാരിയായി എത്തിച്ചേർന്നു. ബിയോണ്ട് ട്രസ്റ്റ് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ ടെക്നോളജി ഓഫീസിറായ മാക് മെയ്ഫെർട്ട് മറ്റു ഹാക്കർമ്മാരുടെ സഹായത്തോടെ 10000 ഡോളർ പ്രതിഫലമായി ഖലീലിനു കൊടുത്തു. 10000 ഡോളർ എന്നുപറയുമ്പോൾ 643350 രൂപയോളം വരും.
0 comments:
Post a Comment
Comment and Discuss