
ഓട്ടോറിക്ഷകളിൽ ജി.പി.എസ് സംവിധാനം വരുന്നു.
ഈ വാർത്ത കേൾക്കുമ്പോൾ ചിലർക്ക് തോന്നും ജി.പി.എസ് വരുന്നത് കേരളത്തിലെ ഓട്ടോകളിലാണ് എന്ന്. പക്ഷെ അല്ല. ഈ സംവിധാനം വരാൻ പോകുന്നത് അങ്ങ് തമിഴ്നാട്ടിലെ ഓട്ടോകളിലാണ്.
യാത്രക്കാരെ കൊണ്ടുപോകുമ്പോൾ ശരിയായ വഴി അറിയാനാണ് ഈ പുതിയ രീതി സർക്കാർ കൊണ്ടുവരുന്നത്. ഈ സംവിധാനം വന്നാൽ യാത്രക്കാരെ പറ്റിക്കാൻ പറ്റില്ല എന്നാണ് സർക്കാരിന്റെ വാദം.
ഈ പുതിയ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത് മീറ്റർനോടോപ്പമായിരിക്കും. മാത്രമല്ല ഇത് സർക്കാർ ചിലവിൽ തന്നെ ഘടിപ്പിച്ചു നൽകും.
ഇത്തരത്തിൽ ജി.പി.എസ് ഘടിപ്പിച്ച ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് യാത്രയുടെ അവസാനം ബില്ല് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ ബില്ലിൽ യാത്രയുടെ എല്ലാ വിവരങ്ങളും ഉണ്ടാകും. യാത്ര ചെയ്ത റുട്ട്, സമയം, കിലോമീറ്റർ അങ്ങനെയെല്ലാം.
0 comments:
Post a Comment
Comment and Discuss