Tuesday, August 20, 2013

അറിയാതെപോയ ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം.

സോളാറും, ഉമ്മനും, സരിതയും, ഉപരൊദസമരവുമൊക്കെ ടി വി ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന ഇ സമയത്ത് സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ദിനന്തോറും ഒലിച്ചുപോകുന്നതിനു കാരണക്കാരായവർക്കെതിരെയുള്ള   ജസീറ എന്നൊരു അത്യപൂർവ്വ സ്ത്രീ ശക്തിയുടെ ഒറ്റയാൾ പോരാട്ടം കേൾക്കാൻ താൽപ്പര്യമുള്ളവർ നമുക്കിടയിൽ എത്രപേരുണ്ട്?


യഥാർത്ഥ വിപ്ലവങ്ങളുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് നമുക്കിടയിൽ  ഉച്ചഉയർത്തി വിളിച്ചുപറയുകയാണ് ഇ സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം.

കണ്ണൂരിലെ പുതിയങ്ങാടിയിലുള്ള തന്റെ കൊച്ചുവീട് കടലിൽനിന്നും ഇനി ഒട്ടും വിദൂരമല്ലന്നും, ഇതിനു കാരണം കടൽപ്പുറത്തുനിന്നുമുള്ള മണൽ വാരലാണന്നും മനസ്സിലാക്കിയ ജസീറ ഇ വിവരം അധികൃതരെ അറിയിക്കാനുള്ള സമരത്തിൽ അന്നും ഇന്നും ഒറ്റക്കായിരുന്നു. മണൽ വാരൽ തടയണം എന്ന ആവശ്യം പറഞ്ഞു പലയിടങ്ങളിലും ഇവർ നടത്തിയ സമരം ഒടുവിൽ കൈക്കുഞ്ഞടക്കം മൂന്ന് കുട്ടികളുമായി സെക്രട്ടറിയേറ്റ് പടിയിലെത്തിയിരിക്കുകയാണ്. ഇതു വരെ ഇവർ നടത്തിയ സമരം അധികൃതർ അറിഞ്ഞിട്ടും അറിയാത്ത ഭാവമാണ് ഇക്കൂട്ടർ കാണിച്ചിരുന്നത്. ഇ സമരം രാഷ്ട്രീയ ആയുധമാക്കാൻ കഴിയാത്തതുകൊണ്ടായിരിക്കണം രാഷ്ട്രീയപാർട്ടികളും ഇവരോട് അവഗണന കാണിച്ചു.

ഇതിനിടയിൽ നടന്ന ഇടതന്മാരുടെ ഉപരൊദസമരം ജസ്സീറക്ക്‌ ഉപഗാരമായി മാറി. എല്ലാവരും അവഗണിച്ച ഇ ഒറ്റയാൾ സമരത്തിന്‌ ചില സഖാക്കളുടെ പിന്തുണ കിട്ടി. രാവെന്നോ പകലെന്നോ ഇല്ലാതെ സെക്രട്ടറിയേറ്റ് വളയാന്‍ വന്ന സഖാക്കന്മാർ ജസീറയോടും നേരിട്ട് സംസാരിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അനധികൃത കടല്‍ മണല്‍ ഖനനത്തിന്റെ മാരകാവസ്ഥ അറിയാവുന്ന ചില സഖാക്കന്മാർ, ജസീറനടത്തിവരുന്ന ഒട്ടയാൾപോരാട്ടത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണൽവാരലിനെതിരായി സമരം നടത്തുന്ന ജസീറയ്ക്ക് സമരക്കാര്‍ ഭക്ഷണം പകുത്തു നല്‍കി.

പിന്നീടുള്ള സമയത്ത് സമരം പിൻവലിച്ചതോടെ സഖാകൾ നിരാശയോടെ പിരിഞ്ഞുപോയി.എന്നാലും ജസീറ എന്ന ആ വേറിട്ട മുഖം സമരം തുടർന്നു. ആൾബലവും അങ്കബലവും മാധ്യമ ശ്രദ്ധയുമില്ലത്തത് കൊണ്ടായിരിക്കണം ഇവരുടെ സ്വരം സർക്കാർ ഇപ്പോഴും കേൾക്കുന്നുണ്ടങ്കിലും കേൾക്കാത്തമട്ടു നടിക്കുന്നത്.

news from ReporterTv

0 comments:

Post a Comment

Comment and Discuss