Friday, September 13, 2013

ബി എസ് എൻ എൽ (BSNL) മുങ്ങുന്ന കപ്പലാണോ?













ബി എസ് എൻ എൽ ടെലികോം, ഇന്റർനെറ്റ്‌ സർവീസ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ചുരുക്കം ചിലരെ കാണുകയുള്ളൂ. ടെലിഫോണ്‍, മൊബൈൽ, ബ്രോഡ്‌ ബാൻഡ്  തുടങ്ങിയ സർവീസുകൾ പോതുജനങ്ങളിലേക്ക്ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കാൻ കേന്ദ്രഗവണ്മെന്റ് 2000ൽ ആരംഭിച്ച ടെലികോം കമ്പനിയാണ് ബി എസ് എൻ എൽ.

പക്ഷെ ഇന്ന് ബി എസ് എൻ എലിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. തൊഴിലാളികളുടെ  അഭാവം ബി എസ് എൻ എലിനെ വല്ലാതെ വലക്കുന്നു. പല ബ്രാഞ്ച് എക്സ്ചേഞ്ചുകളിലും ആവശ്യമായ തൊഴിലാളികളില്ല. പുതിയ വേക്കൻസിയിലേക്ക് ആളുകളെ എടുക്കുന്നതും കുറച്ചു. ഇതിനെല്ലാം പുറമേ ബി എസ് എൻ എൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും ക്വാളിറ്റി വളരെ കുറവാണ്. ഒരു വർഷം തികച്ചാകുന്നതിനു മുൻപ് തന്നെ വയറുകൾ ക്ലാവ് പിടിക്കുന്നു. ക്വട്ടേഷൻ വിളിച്ചു സാധനം എടുക്കുമ്പോൾ വിതരണക്കാരൻ ഏറ്റവും നിലവാരം താഴ്ന്ന സാധനം എത്തിച്ചു കൊടുക്കുന്നത് ഇതിനൊരു കാരണമാണ്. ഇതിനു ഒരു പരിധി വരെ ഉദ്യോഗസ്ഥന്മാരും കാരണക്കാരാണ്. ഉദ്യോഗസ്ഥന്മാരും വിതരണക്കാരനും തമ്മിലുള്ള ഒത്തുകളി കച്ചവടത്തിൽ ഉദ്യോഗസ്ഥന്മാർ കൈപ്പറ്റുന്ന കമ്മീഷൻ തുക വിതരണക്കാരൻ വിതരണം ചെയ്യുന്ന സാധനത്തിൽ മുതലാക്കുന്നു. 

സ്വകാര്യ ടെലികോം കമ്പനികളുടെ ബിസിനസ്സിനു തടസ്സമായ ബി എസ് എൻ എൽ   അടച്ചുപൂട്ടിക്കാൻ അവർ നന്നായി ശ്രമിക്കുന്നതിന്റെ ഫലമായി വേണമെങ്കിൽ ഇതിനെ കാണാം. ബി എസ് എൻ എലിന്റെ ടവറിൽ സ്വകാര്യ ടെലികോം കമ്പനികളുടെ സിസ്റ്റം ഫിറ്റ്‌ ചെയ്യാൻ ഗവണ്മെന്റ് അനുമതി നൽകിയതോടെ അവർക്ക് ഈ ദൗത്യം    വളരെ എ
ളുപ്പമായി. ബി എസ് എൻ എലിന്റെ സിസ്റ്റം തകരാറിലാക്കാൻ ഇതിലും എളുപ്പമുള്ള ഒരു വഴി വേറയില്ല.

തൊഴിലാളികളുടെ സമ്മർദത്തിനു വഴങ്ങിയാണ് ബി എസ് എൻ എൽ ഇപ്പോഴും പൂട്ടാതെ പിടിച്ചുനിൽക്കുന്നത്. 

1 comments:

Comment and Discuss