Sunday, August 18, 2013

വന്ന് വന്ന് ഗൂഗിളും പണിമുടക്കാൻ തുടങ്ങിയോ ?



നിങ്ങൾ അറിഞ്ഞോ ? 
ഇന്റർനെറ്റ്‌ ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിനായ ഗൂഗിൾ ഏകദേശം 5 മിനിറ്റുനേരത്തോളം അവരുടെ സെർച്ച്‌ എഞ്ചിൻ ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവച്ചു. ജിമെയിൽ അടക്കമുള്ള ഗൂഗിളിന്റെ എല്ലസേവനങ്ങളും 5 മിനിറ്റൂനേരത്തേക്കിനു നിശ്ചലാവസ്തയിലായിരുന്നു. ഇന്ത്യൻ സമയം അതിരാവിലെ ഏതാണ്ടു 4:20 മുതൽ 5 മിനിറ്റു നേരത്തേക്കിനു ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെ വയത്തടിച്ചതുപോലെ ഗൂഗിൾ തങ്ങളുടെ എല്ലാ സേവനങ്ങളും നിർത്തിവക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ഗൂഗിൾ പേജ് ലോഡ് ചെയ്തപ്പോൾ 502 എറർ കാണിച്ചത്.

5 മിനിറ്റു നേരമാണങ്കിലും ഇന്റർനെറ്റ്‌ നിത്യേന ഉപയൊഗിക്കുന്നവർക്കു അത് ഒരു 5 മണിക്കൂറുപോലെയാണ് ഫീൽ ചെയ്തതെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ 5 മിനിറ്റു നേരംകൊണ്ട്  ട്വീറ്ററിൽ നിറഞ്ഞുകവിഞ്ഞ  ആയിരക്കണക്കിന് ട്വീറ്റുകൾ.ഗൂഗിൾ സേവനം നിർത്തിവച്ച്  നിമിഷങ്ങൾക്കുള്ളിലാണ് ഗൂഗളിനു എന്ത് സംഭവിച്ചു എന്നന്വേഷിച്ചു ട്വിറ്റുകൾ ട്വിറ്ററിൽ നിറഞ്ഞുതുളുമ്പിയത്.

കൊള്ളാം!!വന്നു വന്നു ഇപ്പോൾ ഗൂഗിളും പണിമുടക്കാൻ തുടങ്ങി. ഗൂഗിളിന്റെ ഉടമസ്ഥൻ കേരളത്തിലെങ്ങാനും വന്നുകാണുമെന്നാ തോന്നുന്നത് ? അതോ ഇവിടെയുള്ള തല്ലുകൊള്ളികളെല്ലാം അവിചെന്നു യുണിയൻ ഉണ്ടാക്കിയോ എന്നുമറിയില്ല..

എന്തായാലും പിഴവ് വളരെ വേഗം മനസിലാക്കി പത്ത് മിനിറ്റിനകം തന്നെ തങ്ങളുടെ എല്ലാ സേവനങ്ങളും പൂര്‍വ്വ സ്ഥിതിയിലായെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

0 comments:

Post a Comment

Comment and Discuss