
"അട്ടപ്പാടിയിൽ ആദ്യവാസികൾ ആഹാരം കഴിക്കുന്നില്ല" ഇതാണ് മുഖ്യമന്ദ്രിയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം.
അട്ടപ്പാടിയിൽ ആഹാരം വളരെ കൂടുതലായതുകൊണ്ടായിരിക്കും മുഖ്യമന്ദ്രിയുടെ ഇങ്ങനെ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അവിടെയുള്ള ആദ്യവാസികൾക്ക് ആഹാരം കഴിച്ചു കഴിച്ചു മനമ്മറിക്കുന്നുണ്ടാവണം. ശിശുക്കൾക്ക് പോഷഹാകാരം കൂടിപൊയതുകൊണ്ടാവണം ഒരുപാട് മരണം റിപ്പോർട്ട് ചെയ്യുന്നത്.
ഒരു പ്രമുഖദേശിയ വാരികക്ക് നൽകിയ അഭിമുഖതിലാണ് മുഖ്യമന്ദ്രി ഇങ്ങനെ പറഞ്ഞത്.ആദ്യവാസികൾക്ക് ആവശ്യത്തിനു ഭക്ഷണം അവിടെ എത്തുന്നുണ്ടന്നും അദ്ദേഹം കൂട്ടിചേർത്തു.അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് ഉണ്ടായിട്ടും ശിശു മരണം എന്തുകൊണ്ട് തുടരുന്നു എന്ന ലേഖകൻറെ ചോദ്യത്തിനാണ് മന്ത്രി ഇ ഉത്തരം നൽകിയത്.താൻ കഴിഞ്ഞ ആഴ്ച്ച അവിടെ സന്ദർശിച്ചിരുന്നുവെന്നും, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പഠനമെല്ലാം കഴിയുമ്പോൾ അട്ടപ്പാടിയിലെ ജനങ്ങളാരെങ്കിലും ബാക്കി ഉണ്ടായിരുന്നാൽ മതിയായിരുന്നു.എന്തോ അട്ടപ്പാടിയിലെ ജനങ്ങൾ ഇനിയും അനുഭവിക്കൻ കിടക്കുന്നതേയുള്ളന്നാണ് എനിക്ക് തോന്നുന്നത്.
വലിയ കണ്ടുപിടുത്തമെല്ലാം നടത്തിയ മുഖ്യമന്ദ്രിയോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളു "എട്ടും പൊട്ടും തിരിയാത്ത പാവം അട്ടപ്പടിക്കരോടുവേണോ ഈ പൊട്ടങ്കളി ?".
0 comments:
Post a Comment
Comment and Discuss