
ചെന്നൈയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു അത്യപൂർവ്വ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സ്വയം ശരീരത്തിൽ തീ പിടിക്കുന്ന ഇ ആരോഗ്യപ്രശനത്തെ മെഡിക്കൽ സയൻസിൽ "Spontaneous human combustion (SHC)" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇ അത്യപൂർവ്വ രോഗമുള്ള ദിന്ധിവനം സ്വദേശിയായ രാഹുൽ എന്ന ഇ കുട്ടിക്ക് വെറും രണ്ടു മാസം മാത്രമാണ് പ്രായമുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നാലുപ്രാവശ്യം രാഹുലിൻറെ ശരീരത്തിൽ തീ പിടിക്കുകയുണ്ടായി. ഈ അവസ്ഥയ്ക്ക് പ്രത്യേകം ചികിത്സയൊന്നുമില്ല. സാധാരണ പൊള്ളല്‍ പോലെ ഇതുമൂലമുണ്ടാകുന്ന പൊള്ളലും ചികിത്സിക്കാവുന്നതാണ്..............
ഇത്തരത്തിലുള്ള അത്യപൂർവ്വ രോഗാവസ്ഥ 300 വർഷത്തിനിടെ ലോകത്തിൽ 200 പേർക്ക് മാത്രമാണ് പിടിപെട്ടിട്ടുള്ളത് എന്നാണ് വികിപീടിയയുടെ വിശതീകരണം. SHC എന്ന പ്രശ്നം ബാധിച്ചിരിക്കുന്ന കുട്ടി ചെന്നൈ ഡോക്ടര്‍മാരില്‍ അക്ഷരാര്‍ധത്തില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
SHC ബാധിച്ചിട്ടുള്ള ഇ കുട്ടി ഇപ്പോൾ ചെന്നൈ KMC ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു. കുട്ടിയെ ചികിത്സിക്കുന്ന ശിശുരോഗവിദഗ്ധനായ ഡോ.നാരായണ ബാബു പറയുന്നത്, ഇപ്രകാരമാണ് "തീ പ്പിടിക്കുന്ന വാതകം കുട്ടിയുടെ തൊലിയിലെ സൂക്ഷ്മരന്ധ്രങ്ങളില്‍ക്കൂടി പുറത്തു വരുന്നുണ്ട്. അതാണ് കുട്ടിയുടെ ശരീരത്തില്‍ തീപ്പിടിക്കാന്‍ കാരണം." എന്നാല്‍ വാതകം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
SHC ബാധിച്ചിട്ടുള്ള ആളുടെ അടുത്തു ഒരു ചെറിയ തീ പൊരി ഉണ്ടായാൽത്തന്നെ ശരീരത്തിൽ തീ പിടിക്കുന്നതാണ്. അതിനാൽ കുട്ടിയെ തീയുടെ അടുത്തുനിന്നും മാറ്റിനിർത്തണമെന്നാണ് ഡോക്ടറുമ്മാർ നിർദേശിക്കുന്നത്.
News From TIMES OF INDIA
0 comments:
Post a Comment
Comment and Discuss