
ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം.
ഇന്റർനെറ്റ് എന്ന് പറഞ്ഞു ഭ്രാന്തു പിടിച്ചു നടക്കുന്നവന്മാർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്തിൽ നമ്മൾ മുന്നാം സ്ഥാനത്ത് അതികം വൈകാതെ തന്നെ എത്തിപ്പെട്ടു. ആദ്യം ഈ സ്ഥാനം ജപ്പാനായിരുന്നു. പക്ഷെ അവിടെ ഉള്ള ഭ്രാന്തന്മാരെ കടത്തിവെട്ടി നമ്മുടെ നാട്ടിലെ ഭ്രാന്തന്മാർ അറിയാതെയാണെങ്കിലും നമ്മുടെ നാടിനു ഇ ഭഹുമതി നേടിത്തന്നു.
74 ദശലക്ഷം ഇന്റർനെറ്റ് ഭ്രാന്തന്മാർ ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നാണ് ഇന്റർനെറ്റ് വിശകലന ഏജൻസി കോം സ്കോർ പറയുന്നത്. എങ്ങനെ 74 ദശലക്ഷം ആകാതിരിക്കും, ചിലർക്ക് ഭക്ഷണം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, പക്ഷെ ഫേസ് ബുക്കിൽ കയറിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ല. ഇപ്പോൾ നമ്മുടെ നാട്ടുകാർ സോഷ്യൽ നെറ്റ്വർക്കുകളുടെ അടിമകളാണല്ലോ. സ്മാർട്ട് ഫോണുകൾ ഉള്ളത് ഇത്തരക്കാർക്ക് ഒരു താങ്ങും തണലുമാണ്. അതാകുമ്പോൾ കാലത്തെ ലോഗിണ്‍ ചെയ്‌താൽ പിന്നെ 24 മണിക്കൂറും ഫേസ് ബുക്കിൽ ഓണ്‍ലൈൻ ആയിക്കിടന്നോളും. എന്തെങ്കിലും പുതിയതായി നടന്നാൽ അപ്പോൾ തന്നെ നോട്ടിഫിക്കേശനും കിട്ടും. സ്മാർട്ട് ഫോണ്‍ ഉള്ളത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും എട്ടിൽ ഏഴുപേരും ഫോണിലൂടെയാണ് ഇൻറർനെറ്റിൽ പ്രവേശിക്കുന്നത്.
അതികം താമസിക്കാതെ തന്നെ നമ്മൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയേക്കും. പിന്നെ നമ്മളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ കാരണം ചന്തുവിന്റെ കയ്യിൽ സ്മാർട്ട് ഫോണുണ്ട്.
0 comments:
Post a Comment
Comment and Discuss