Tuesday, September 17, 2013

ആന വണ്ടിക്ക് ഇനി അന്ത്യ കൂതാശ.

നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക്‌ കുതിച്ചുപായുന്ന നമ്മുടെ സ്വന്തം കെ എസ് ആർ ടി സി.













തുടങ്ങിയ കാലം മുതൽ നഷ്ടങ്ങളുടെ മാത്രം കണക്കു നിരത്തിയിട്ടുള്ള കെ എസ് ആർ ടി സി സുപ്രീം കോടതിയുടെ വിധി വന്നതോടെ ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണന്നുപറഞ്ഞ സ്ഥിതിയിലായി. ഡീസൽ സബ്സീടി എടുത്തുമാറ്റിക്കൊണ്ടുള്ള  സുപ്രീം കോടതിയുടെ ഉത്തരവാണ് ഇപ്പോൾ കെ എസ് ആർ ടി സിക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം പതിനെണ്ണായിരം ലിറ്റർ ഡീസലാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നത്. സബ്സീടി എടുത്തു മാറ്റിയതോടെ ഇനി മുതൽ ഒരു ലിറ്റർ ഡീസലിന് 63.39 രൂപ വച്ച് കെ എസ് ആർ ടി സി നൽകണം. നേരത്തേ ലിറ്ററിന് 48.72 രൂപ മുടക്കിയാൽ മതിയായിരുന്നു. ഇങ്ങനെ വരുമ്പോൾ കെ എസ് ആർ ടി സിക്ക്ഒരു മാസം 20 കോടി രൂപയുടെ അധിക ചിലവുണ്ടാകുന്നു. ദോഷം  പറയരുതല്ലോ... നേരത്തേ ഒരു മാസം 100 കോടിയുടെ നഷ്ടമായിരുന്നെങ്കിൽ ഇപ്പോൾ അത് 120 കോടിയായി ഉയർന്നിരിക്കുന്നു.

ഇനി മുതൽ കെ എസ് ആർ ടി സിക്ക് സബ്സീടി നൽകാൻ കഴിയില്ലെന്നും, നഷ്ടമുണ്ടെങ്കിൽ അത് യാത്ര നിരക്ക് കൂട്ടി പരിഹരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.. ടി.സി നഷ്ടത്തിലായത് ദുര്‍ഭരണം കാരണമാണ്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാർ താങ്ങുന്ന നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. വികലാംഗർക്ക് നൽകുന്ന പരിഗണന തുടരാമെന്നും പക്ഷെ  ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

വിധി അംഗീകരിക്കാൻ കഴിയില്ലെങ്കിലും കോടതിയുടെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയേറുകയാണ് .ഇത്തരത്തിലുള്ള നഷ്ടം കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന കെ എസ് ആർ ടി സി ഒരുമാസം കോടികളാണ് പെൻഷനായി മുൻ ജീവനക്കാർക്ക് നൽകുന്നത്.ഇതിനെല്ലാം ഒടുവിൽ സർവീസുകൾ വീണ്ടും വീണ്ടും വെട്ടിക്കുറച്ചു സാധാരണക്കാരനെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്നു. മറ്റു പല പ്രൈവറ്റ് ബസ്സുക്കാരനും ദിവസംതോറും ഓടി നല്ല കളക്ഷനുണ്ടാക്കുമ്പോൾ കെ എസ് ആർ ടി സിക്ക്മാത്രം എന്തുകൊണ്ട് നഷ്ടം വരുന്നു?

0 comments:

Post a Comment

Comment and Discuss