Saturday, June 29, 2013

ഇനി വാതിൽ പടിയിലിരുന്നാൽ സുഖമായി ചൂണ്ടയിടാം.


വെള്ളപ്പൊക്കം കൊട്ടയംകാരെ മൊത്തമായി വലക്കുന്ന ഈസമയത്ത് വീട്ടിൽ ഇരുന്നും ചൂണ്ടായിടാനുള്ള  അറിഞ്ഞുകൊണ്ടല്ലങ്കിലും കാലവർഷം കോട്ടയം ജില്ലക്ക് സമ്മാനിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത്‌ വവിരിച്ചാലും ഈകാലത്ത് കൊട്ടയംകാർക്കു ജീവിക്കാനുള്ള വക ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

വീടിനകത്തും പുറത്തും വെള്ളമായ അവസ്ഥയിൽ എങ്ങോട്ടും അനങ്ങാനാവാത്ത നിലയിലുള്ള ജീവിതമാണ് കാലവർഷം സമ്മാനിച്ചിരിക്കുന്നത്.

കാണാനെന്തുരസം അല്ലേ !!! പക്ഷേ ഒന്നുബാത്രൂമിൽ പൊകണമെങ്കിലുള്ള അവസ്ഥ ഒന്ന് ആലോജിച്ചുനോകിയെ.......എങ്ങനുണ്ട്?

മാത്രമല്ല തണുപ്പ് കാലിൽ കയറി നീരും ചൊറിയും സമ്മാനിക്കും. 

എല്ലാംകൊണ്ടും കൊട്ടയംകാർക്കു ലോട്ടറി അടിച്ചതുപോലാ.....

Wednesday, June 26, 2013

Disaster in Kerala (വെള്ളം പോകുന്ന പോക്കിന് റോഡും കൊണ്ടുപോയി )


കോട്ടയം ജില്ലയിലുള്ള പാലാ-കിടങ്ങൂർ ഭാഗത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. 

ഭാഗ്യം പാലം മാത്രം കൊണ്ടുപോയില്ല 
പാലം കൂടി പോയെങ്കിൽ പ്രേക്ഷകർക്ക്‌ കുറച്ചു കൂടുതൽ ആഴിമതി കഥകൾ കേൾക്കാമായിരുന്നു .ശ്ശോ .. ഒരു ചാൻസ് മിസ്സായി .സാരമില്ല ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം. 

ഏതായാലും ഇതു അടുത്തെങ്ങാനും പണിഞ്ഞാൽ അതു ജനങ്ങളുടെ ഭാഗ്യമായി കണക്കാകാം. 
അതെങ്ങനാ!! "ദർശനെ പുണ്യം സ്പർഷനെ പാപം" എന്ന നിലപാട് വച്ചുപുലർത്തുന്ന നമ്മുടെ അധികാരികൽ ഉള്ളടുത്തോളം കാലം അത്തരം ഭാഗ്യമോന്നും നമ്മുടെ ജനങ്ങൾക്ക്‌ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഗതികേട്‌ തന്നെ!!!

എന്നാലും എന്തോന്ന് പോക്കാണ് പോയത്. കണ്ടാൽ തോന്നും പുഴ അറബികടൽ നികത്താൻ കൊണ്ടുപോയതാണന്ന്.

ഏതായാലും വെള്ളമില്ല വെള്ളമില്ല എന്നുപറഞ്ഞുനടന്നിരുന്ന കൊട്ടയംകാർക്കു ഇപ്പോൾ വെള്ളംകൊണ്ട് നിലത്തുനില്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

ഈയടുത്തോന്നും ഇനി കൊട്ടയംകാർ വെള്ളത്തിന്‌ പഞ്ഞം അനുഭവിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.