Wednesday, July 31, 2013

കൂളിംഗ്‌ ഗ്ലാസ്സ് വച്ചാൽ പെണ്‍പിള്ളേര് നോക്കുമോ..?....



"മച്ചാനേ ഇപ്പോൾ റൗണ്ട് കൂളിംഗ്‌ ഗ്ലാസ്സ് വെക്കുന്നതാണ് ട്രെൻഡ് .......അന്നലെ പെണ്‍പിള്ളേര് നോക്കുള്ളൂ". എന്നാണു ഇപ്പോൾ കോളേജ് പിള്ളേർ പറയുന്നത്. ഇപ്പോഴത്തെ ന്യൂ ജെനെറേശൻ മക്കൾ ഗ്ലാമർ പിടിച്ചുനിർത്തുന്നതു തന്നെ കൂളിംഗ്‌ ഗ്ലാസ്സിന്റെ സഹായതോടെയാ...

ഇപ്പോഴത്തെ പിള്ളേർ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ എടുത്തില്ലങ്കിലും കൂളിംഗ്‌ ഗ്ലാസ്സ് എടുക്കാൻ മറകില്ല. ഹെൽമെറ്റ്‌ വച്ചാൽ കൂളിംഗ്‌ ഗ്ലാസ്‌ വൈക്കാൻ പറ്റില്ല. പിന്നെ പെമ്പിള്ളേരുടെ മുമ്പിൽ ഷൈൻ ചെയ്യാൻ പറ്റില്ല.അതുകൊണ്ട് ഹെൽമെറ്റ്‌ വൈക്കാൻ ഓർത്താലും അതെടുക്കില്ല. 

ന്യൂ ജെനെറേശൻ സിനിമയുടെ കടന്നുകയറ്റം എന്നൊക്കെ കേട്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ....നായകൻ ഒന്നാംതരം കൂളിംഗ്‌ ഗ്ലാസ്സൊക്കെ വച്ചു ഒരു ബൈക്കിൽ കയറി ഒരു സുന്ദരിയായ പെണ്‍കുട്ടിയെയും വച്ചോണ്ട് വരുന്ന കണ്ടാൽ പിന്നെ ഇപ്പോളത്തെ മക്കൾക്ക് കൂളിംഗ്‌ഗ്ലാസ്‌ വിഷമം തുടങ്ങും.
എന്റെ പൊന്നെ ഇനി നായകൻ ഉറക്കത്തിലും കൂടി ഗ്ലാസ്സ് വക്കാതിരുന്നാൽ മതിയായിരുന്നു.

ദുല്ഖർ സൽമാനും, ഫഹദ് ഫാസിലും കൂടി കോളേജ് പിള്ളേരെ ഹോൾസൈലായി കൈയ്യടക്കിവച്ചെന്നാ തോന്നുന്നത്.

Friday, July 26, 2013

ഫേസ്ബുക്ക്‌ ഉണ്ടോ സഖാവേ ഒരു പ്രോഫൈലുണ്ടാക്കാൻ.....


ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരായി നമ്മുടെ ഇടയിൽ ഒരുത്തനും ഒരുത്തിയും ഇന്ന് അവശേഷിക്കുന്നില്ല. കേരളം ഒരു ഭ്രാന്താലയമാണ് എന്ന് വിശേഷിപ്പിച്ച വിവേകാനന്തന്റെ വാക്കുകൾ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിമുതൽ വേണമെങ്കിൽ കേരളം ഒരു ഫേസ്ബുക്ക്‌ ഭ്രാന്താലയമാണ് എന്നും പറയാം.ചില മഹാന്മാരും മഹദികളും വെള്ളവും ആഹാരവും ഇല്ലെങ്കിലും പിടിച്ചുനിൽക്കും പക്ഷെ ഒരുദിവസം ഫേസ് ബുക്കിൽ കയറിയില്ലങ്കിൽ പിന്നെ ഒരുതരത്തിലും പിടിച്ചുനിൽക്കാൻ കഴിയില്ല. സ്വന്തം വീട്ടുകാരോടുപോലുമില്ലാത്ത ആത്മാർഥതയും അർപ്പണബോധവുമാണ് എല്ലാ അവന്മാർക്കും അവളുമ്മാർക്കും ഫേസ് ബുക്കിനോട്.നേരിട്ട് കണ്ടു സംസാരിക്കുന്നതിനേക്കാൾ ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഫേസ് ബുക്കിനു മുമ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്നാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാലും അറിയില്ല. സ്വന്തം അച്ഛൻ അല്ലങ്കിൽ അമ്മ ഒന്നു വിളിച്ചാൽ നമുക്ക് ദേഷ്യം വരും. ഗേൾ ഫ്രണ്ട് അല്ലങ്കിൽ ബോയ്‌ ഫ്രെണ്ടോ ആണങ്കിൽ പിന്നെ പറയുകയേ വേണ്ട. ചില ആളുകൾ സ്മാർട്ട്‌ ഫോണിന്റെ സഹായത്തോടെ ഫേസ് ബുക്കിലങ്ങു പെറ്റുകിടക്കുകയാണ്. ഇക്കൂട്ടർക്കു സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ലങ്കിലും ഫേസ് ബുക്കിൽ നടക്കുന്ന കാര്യം അപ്പോൾ തന്നെ അറിഞ്ഞില്ലങ്കിൽ ചോറിഞ്ഞുകടിക്കാൻ തുടങ്ങും. ചോറുകഴിക്കുന്നതിൻറെ ഇടയിൽ ഫോണുമായി ചുരണ്ടിക്കൊണ്ടിരിക്കുന്നവരോട് ശകലം കറി വിളമ്പെട്ടേ എന്ന് ചോദിച്ചാൽ "വേണ്ട ഇ പോസ്റ്റുകൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം" എന്നുവരെ മറുപടി പറയുന്ന മഹത്വ്യക്തികൾ നമുക്കിടയിലുണ്ട്.

ഇനി ഫേസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ പലർക്കും പലതരത്തിലുള്ള വിഷമങ്ങളാണ്.ചിലർ കാണുന്ന പോസ്റ്റുകൾക്കും കമെന്റ്റ്കൾക്കും ചുമ്മ ലൈക്‌ ചെയ്തുവിടും. എന്താണ് പോസ്റ്റ്‌ എന്ന് വായിച്ചുനോക്കാൻ പോലും തയ്യാറല്ല ഇക്കൂട്ടർ.1 like or share =1 salute,1like contribute 1rupee for these people എന്നൊക്കെ പടങ്ങളിൽ എഴുതി ചിലർ ലൈക്കുകളും കമന്റും എല്ലാം ചോദിച്ചുവാങ്ങും.ഏതെങ്കിലും പാവപ്പെട്ടവൻറെ ഫോട്ടോയോ അല്ലങ്കിൽ വല്ല ധീരപ്രവർത്തി കാണിക്കുന്ന ഫോട്ടോയോ പോസ്റ്റ്‌ ചെയ്താണ് ഇ കോപ്രായം കാണിക്കുന്നത്.ചിലർക്ക് 24 മണിക്കൂറും ചാറ്റ് ചെതുകൊണ്ടിരിക്കാനാണ് താൽപര്യം. ചിലകൂട്ടർ മറ്റുള്ളവരുടെ പേരിലും സിനിമ നടിമാരുടെ പേരിലും അക്കൗണ്ടും പേജുകളമൊക്കെ തുടങ്ങി മറ്റു ഫേസ് ബുക്ക്‌ അംഗംങ്ങളെ പറ്റിക്കും. വേറൊന്നും കൊണ്ടല്ല വിഷമം കൊണ്ടാണ് !!!! മറ്റുചിലർ യാതൊരു പരിചയവുമില്ലത്തവർക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടിരിക്കും. ഇത്തരം ഭ്രാന്തുകൾക്ക് എത്രനേരം ചിലവാക്കിയും മലയാളി ഫേസ് ബുക്കിന് മുമ്പിൽ കുത്തിയിരിക്കും. ആ ഇരിപ്പൊക്കെ കണ്ടാൽ സഹിക്കാൻ പറ്റില്ല.

Monday, July 22, 2013

അട്ടപ്പാടിയിൽ മുഖ്യൻ ചേട്ടൻറെ പുതിയ കണ്ടുപിടുത്തം!!


"അട്ടപ്പാടിയിൽ ആദ്യവാസികൾ ആഹാരം കഴിക്കുന്നില്ല" ഇതാണ് മുഖ്യമന്ദ്രിയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം.

അട്ടപ്പാടിയിൽ ആഹാരം വളരെ കൂടുതലായതുകൊണ്ടായിരിക്കും മുഖ്യമന്ദ്രിയുടെ ഇങ്ങനെ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അവിടെയുള്ള ആദ്യവാസികൾക്ക് ആഹാരം കഴിച്ചു കഴിച്ചു മനമ്മറിക്കുന്നുണ്ടാവണം. ശിശുക്കൾക്ക് പോഷഹാകാരം കൂടിപൊയതുകൊണ്ടാവണം ഒരുപാട് മരണം റിപ്പോർട്ട്‌ ചെയ്യുന്നത്.

ഒരു പ്രമുഖദേശിയ വാരികക്ക് നൽകിയ അഭിമുഖതിലാണ് മുഖ്യമന്ദ്രി ഇങ്ങനെ പറഞ്ഞത്.ആദ്യവാസികൾക്ക് ആവശ്യത്തിനു ഭക്ഷണം അവിടെ എത്തുന്നുണ്ടന്നും അദ്ദേഹം കൂട്ടിചേർത്തു.അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് ഉണ്ടായിട്ടും ശിശു മരണം എന്തുകൊണ്ട് തുടരുന്നു എന്ന ലേഖകൻറെ ചോദ്യത്തിനാണ് മന്ത്രി ഇ ഉത്തരം നൽകിയത്.താൻ കഴിഞ്ഞ ആഴ്ച്ച അവിടെ സന്ദർശിച്ചിരുന്നുവെന്നും, കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർ പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഠനമെല്ലാം കഴിയുമ്പോൾ അട്ടപ്പാടിയിലെ ജനങ്ങളാരെങ്കിലും ബാക്കി ഉണ്ടായിരുന്നാൽ മതിയായിരുന്നു.എന്തോ അട്ടപ്പാടിയിലെ ജനങ്ങൾ ഇനിയും അനുഭവിക്കൻ കിടക്കുന്നതേയുള്ളന്നാണ് എനിക്ക് തോന്നുന്നത്.

വലിയ കണ്ടുപിടുത്തമെല്ലാം നടത്തിയ മുഖ്യമന്ദ്രിയോടു എനിക്ക് ഒന്നേ ചോദിക്കാനുള്ളു "എട്ടും  പൊട്ടും തിരിയാത്ത പാവം അട്ടപ്പടിക്കരോടുവേണോ ഈ പൊട്ടങ്കളി ?". 


Sunday, July 21, 2013

ലേറ്റ് കമ്മർ!!!ഒരോർമ്മകുറിപ്പ്....



ലേറ്റായി പോയതിൻറെ പേരിൽ നിത്യജീവിതത്തിൽ പലയിടത്തുനിന്നും വഴക്കും ശകാരവും കേൾക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ പല ശകാരങ്ങളും ചില കൂട്ടർ വകവെക്കാറില്ല. അതുപോലെ തന്നെയാണ് ഞാനും. എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറു. "എത്ര തെറി കേട്ടാലും കൂസലില്ലാത്തവൻ , ഒരുകാലത്തും നന്നാകാത്തവൻ " എന്നൊക്കെ ആയിരുന്നു ടീച്ചെറുമ്മാർ എന്നെ വിശേഷിപ്പിച്ചിരുന്നത്. ഇത്തരം സവിശേഷ ഗുണങ്ങളുള്ള ഞാൻ സ്കൂളിൽ പഠിക്കുന്നു കാലത്ത് എന്നും ലേറ്റായിട്ടെ ക്ലാസിൽ കയറുകയുള്ളായിരുന്നു.

ഒരിക്കൽ ഒരു സോഷ്യൽ സ്റ്റടീസ് ക്ലാസിൽ ഞാൻ ലേറ്റായി കയറി വന്നു.
ടീച്ചറുടെ എനിക്ക് നൽകിയ വരവേൽപ്പ് ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന എൻറെ സഹപാഠികളെ മൊത്തത്തിലങ്ങ് ഉണർത്തി.

ടീച്ചറുടെ പ്രതികരണം ഇങ്ങനായിരുന്നു:- "ഇതാര് വാഴ്ത്തപെട്ട വലിയപുണ്യാളച്ചനോ!..എന്താ ഇന്നിത്ര നേരത്തെ?....അയ്യോ എന്താ വന്നകാലിൽ തന്നെ നിന്നുകളഞ്ഞത്.....വന്നസനസ്തനായാലും....നിന്നെയൊക്കെ പറഞ്ഞിട്ടും തല്ലിയിട്ടുമൊന്നും ഒരുകാര്യവുമില്ല....പണ്ടൊക്കെ പട്ടിയുടെ വാലു കുഴലിലിട്ടാൽ വാല് നേരയാകത്തില്ലയിരുനന്നേ ഉള്ളായിരുന്നു....ഇപ്പം നേരെ തിരിച്ചു കുഴൽ വളയുവാ....

പിന്നീടു മറ്റൊരു ക്ലാസ്സിൽ ലേറ്റായി കയറി വന്ന എന്നോട് സർ ഇങ്ങനെ പ്രതികരിച്ചു.

സർ:- എന്താ മോനെ ഇതുവഴിയൊക്കെ....നിനക്ക് സ്ഥലം മാറിപോയോന്നുമില്ലല്ലോ?....തൽകാലം ഇപ്പം പോയിട്ട് അടുത്തക്ലാസ്സിൽ വാ....

പിന്നീടൊരിക്കൽ 8 മണിക്കത്തെ ക്ലാസ്സിൽ ലേറ്റായിവന്ന എന്നോട് ഇംഗ്ലീഷ് ടീച്ചർ:- why are you always late?....when will you wake up?.....
ശകലം ചമ്മലോടെ ഞാൻ പറഞ്ഞു :- 7.30 teacher
അന്തം വിട്ട ടീച്ചർക്ക്‌ പിന്നീട് എന്നോടൊന്നും ചോദിക്കാനുള്ള ശേഷിയില്ലായിരുന്നു.....
nothing to say.....come in...
എന്നായിരുന്നു പിന്നീടു ടീച്ചർ പറഞ്ഞത്. 

അങ്ങനെ പല അവസരങ്ങളിലും ടീചെറുംമർക്കും ക്ലാസ്സിലിരിക്കുന്ന വിദ്യാർഥികൽക്കും ഒരു ഹാസ്യ കഥാപാത്രമായിരുന്നു ഞാൻ.

Saturday, July 20, 2013

ഒന്നാന്തരം വൃത്തികെട്ട ചവറു റിയാലിറ്റി ഷോ!! മലയാളീ ഹൗസ്

സുര്യ ടിവിക്കാർ ഇത്രമാത്രം അധപധിക്കാൻ പാടില്ലായിരുന്നു..

ചാനലിനു റെടിംഗ് കൂട്ടാൻ ഒന്നാന്തരം ഫ്രീ ഷോ.... 
വൃത്തികേടിൻറെ പര്യായമായ മലയാളീ ഹൗസ് എന്ന റിയാലിറ്റി ഷൊയിലൂടെ മലയാള സംസ്കാരത്തിന്റെ അടിവേര് തോണ്ടിയ ഇ ഷോ ഇന്ന് മലയാളിയുടെ സ്വീകരണമുറികൾ മലിനമാക്കിയിരിക്കുന്നു. ഏതായാലും സുര്യ ടിവിക്കാരുടെ ബുദ്ധി കൊള്ളാം, റിയാലിറ്റി ഷോ എന്ന 2 വാക്കിനു പിന്നിൽ ഒന്നാന്തരം വൃത്തികേട് വിറ്റഴിക്കുന്നു. 

ഇനി ഇ പ്രോഗ്രാമിൻറെ ആശയം വ്യക്തമാക്കാം
 അവസരം കിട്ടിയാൽ മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിച്ചു കേൾക്കാനും, മറ്റുള്ളവരെപറ്റിയുള്ള അനാവശ്യവും പരദൂഷണവും കേൾക്കാനുള്ള മലയാളിയുടെ പണ്ടുമുതലേയുള്ള സ്വഭാവം വിലയിരുത്തിയ ഒരു ബിസിനെസ്സുകാരൻറെ ബുദ്ധിയിൽ തെളിഞ്ഞ ഒരാശയമാണ് ഇ പ്രോഗ്രാം. ചുരിക്കിപ്പറഞ്ഞാൽ മലയാളിയുടെ സവിശേഷ സ്വഭാവം മൂളയുള്ളവൻ മുതലാക്കുന്നു. ഇതിനെ ഒന്നുകൂടി പരിഷ്കരിക്കാനും പരിഭോഷിപ്പിക്കാനും കുറെ നഗ്നത നിറഞ്ഞ കഥാപാത്രങ്ങളും.

ഇത്തരം ഉള്ളുകളികളോന്നും അറിയാതെ വിഡ്ഢികളായ നമ്മൾ ഇത് സ്ഥിരം കാണുന്നു. ഇതാണ് സത്യം. ചാനലുകാർക്ക് എങ്ങനെയെങ്കിലും അവരുടെ റൈറ്റിങ്ങ് കൂട്ടിയാൽ മതി. അതിനു അവർ മണ്ടന്മാരായ നമ്മളെ വൃത്തിയായി ഉപയോഗിക്കുന്നു. ഇതൊക്കെ കുത്തിയിരുന്ന് സമയവും കളഞ്ഞു കാണുന്ന നമ്മളെയൊക്കെ കോടാലിക്കൈ ഊരി പുറത്തിനടിക്കണം.

ഇനിയെങ്കിലും ഇതൊക്കെയൊന്നു മനസിലാക്കിക്കൂടെ !!!!!!

പ്രേക്ഷകർക്ക്‌ കമന്റിലൂടെ പ്രതികരിക്കാം... 

Friday, July 19, 2013

വിജിലന്സുകാരുടെ ഒരു കാര്യം എല്ലാം കണ്ടുപിടിക്കും !

 ഇന്നാണ് അത്  സംഭവിച്ചത് ......



നെല്ലിയാമ്പതിയിൽ വിവാദമായ തോട്ടഭൂമി കൈമാറ്റത്തിൽ പാട്ടക്കരാർ ലംഘിച്ചു എന്നാണ് വിജിലൻസിനൻറെ പുതിയ കണ്ടെത്തൽ.സർക്കാർ പാട്ടതിനുനൽകുന്ന ഭൂമി കൈമാറ്റം ചെയ്യുമ്പോൾ മുൻകുറായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണമെന്നാണ് നിയമം അനുശാസിക്കുന്നത് .എന്നാൽ ഇത്തരം നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് നെല്ലിയാമ്പതിയിൽ ഭൂമി കൈമാറിയിരിക്കുന്നത്‌ . അതുകൊണ്ട് ഇത് സർക്കരിൻറെ അറിവോടെയല്ലന്നാണ് വിജിലൻസിൻറെ റിപ്പോർട്ട്‌ ആ..വിജിലൻസുകാർക്കും അവരുടെ കുപ്പായം തന്നെയാണ് വലുത്. 

അല്ലങ്കിലും മാറിമാറി വരുന്ന സർക്കാരുകൾ എന്താണ് അറിഞ്ഞിട്ടുള്ളത്. ഏതു നെല്ലിയാമ്പതി, ഏതു ഭൂമി , ഏതു പാട്ടക്കരാർ.പിന്നേ... സർക്കാരിൻറെ മൂക്കിനു താഴെ നടക്കുന്ന സംഭവങ്ങൾ അറിയുന്നില്ല. പിന്നെയാ എങ്ങാണ്ടുകിടക്കുന്ന നെല്ലിയാമ്പതി. സർക്കാരിൻറെ  ശ്രദ്ധയിൽ പെടാതെ കിടക്കുന്ന സ്ഥലം നോക്കിനടക്കുവ നമ്മുടെ വൻകിട ഭൂമാഫിയ തലവന്മാർ. ഏതായാലും ഇ റിപ്പോർട്ട്‌  വന്നതോടെ അവരുടെ കഞ്ഞികുടി മുട്ടി. ആ.. അങ്ങനൊന്നും മുട്ടില്ല. ഇനിയും സർക്കാരിൻറെ ശ്രദ്ധയിൽ പെടാതെകിടക്കുന്ന എത്ര എത്ര ഭൂമികൽ എവിടെയോക്കെക്കാണും ആല്ലേ ?

എന്തായാലും ഭരണതികാരികളുടെ പ്രതികരണം ഇങ്ങനെയാവാതിരിക്കട്ട് .....








മൊത്തത്തിൽ നമ്മുടെ നാടും,സർക്കാരുകളുമെല്ലം സൂപ്പർ തന്നെ .........


പ്രേക്ഷകർക്ക്‌ കമന്റിലൂടെ പ്രതികരിക്കാം... 

Thursday, July 18, 2013

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഷെരീഫിനും അലീഷക്കും നേർത്ത കുറ്റബോധം പോലുമില്ല !


മനുഷത്വം തൊട്ടുതീണ്ടാത്ത ഇവരെ മനുഷ്യഗണത്തിൽ പെടുത്താമോ ?

കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പോലീസ് പിടിയിലായ ഷെരീഫും അലീഷയും സുഖമായി പോലീസ് സ്റ്റേഷനിൽ ഉറങ്ങി .പോലീസ് ചോദ്യംചെയ്തപ്പോളും ഇരുവരുടെയും മുഖത്തു നിസ്സംഗഭാവമായിരുന്നു. പിന്നീട് ചെയ്ത ക്രൂരക്രിത്യങ്ങൽ ഓരോന്നായി പോലീസിനോട് പറഞ്ഞു .അതിനുശേഷം ഇരുവരും സുഖമായി നിദ്രയിലാണ്ടു .
ഒരൽഭുദമെന്നപോലെ രാവിലെ ഇരുവരുടെയും മുഖത്ത് സങ്കടം തെളിഞ്ഞു .അതിൻറെ കാരണം അന്വേഷിച്ച പോലീസുകാരോട് തങ്ങൾ ജയിലിൽ പോകുന്ന കാര്യമോർത്തു സങ്കടപ്പെട്ടതാണ് എന്നായിരുന്നു മഹാൻറെയും മഹദിയുടെയും മറുപടി .

കൊള്ളാം അല്ലേ ?

ഇനി നിങ്ങൾ പറയു ....ഇവരെ എന്താണ് ചെയ്യേണ്ടത് ?

Wednesday, July 17, 2013

സ്വന്തം പിള്ളേരോടാണോ ഇങ്ങനെ ?

കുട്ടിയുടെ അച്ഛനായ ഷരീഫും രണ്ടാനമ്മയായ അലീഷയും 

കേരളം ഇത്രമാത്രം അധപധിച്ചോ  ?
അഞ്ചു വയസുകാരനെ മൂന്നു കൊല്ലം തുടർച്ചയായി പീഡിപ്പിച്ച അച്ഛനും രണ്ടാനമ്മയും പോലീസ്  പിടിയിലായി എന്ന വാർത്ത നാം എല്ലാവരും അറിഞ്ഞു .മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ വാർത്ത പുറത്തു വരുമ്പോൾ ,കുട്ടിയുടെ നില അദീവഗുരുദരമായികഴിഞ്ഞിരുന്നുഇരുമ്പ് കമ്പി കൊണ്ടു കാൽ തല്ലിയൊടിച്ചിരുന്നു. മണൽ പഴുപ്പിച്ച് ആതിന് മുകളിൽ കിടത്തിയിരുന്നു. ഈർക്കിലി മലദ്വാരത്തിൽ കയറ്റിയിരുന്നു. അദീവഗുരുതരവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവ നിലനിർത്താൻ കുട്ടിയെ വെണ്ടിലേട്ടറിൽ പ്രവേശിപ്പിച്ചു.

നിലത്തുവീണ് ബോധം പോയി എന്ന പേരിലാണ് മാതാപിതാക്കൾ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അതിനുശേഷം ആശുപത്രി അതികൃതർ കുട്ടിയുടെ ശരീരത്തിൽ കണ്ട പാടുകളെ തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു .ആദ്യഭാരിയയോടുള്ള വൈരാഗ്യം കാരണമാണ് താൻ കുട്ടിയെ മർദിചദെന്നു അച്ഛനായ ഷരീഫ് പോലീസിനോട് പറഞ്ഞു .

ഈ സംഭവത്തിൽ നാം ചിന്തിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് 
ഒരു അച്ഛന് മകനോട്‌ ഇങ്ങനെ പെരുമാറാൻ സാധിക്കുമോ ?
ആദ്യഭാര്യ  തന്നെ  വിട്ടുപൊയതിനു ഒന്നുമറിയാത്ത അ പിഞ്ചുകുഞ്ഞു എന്തു പിഴച്ചു ?
കേരളത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുകയാണോ ?
കേരളം ഇത്രമാത്രം അധപധിച്ചോ  ?
കുട്ടികളുടെ പീഡനം തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലേ ?
സാമ്സ്കാരികമായി ഒത്തിരി മുകളിലാണ് എന്ന് അഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ ഇങ്ങനാണോ ?

പ്രേക്ഷകർക്ക് കമെന്റിലൂടെ പ്രതികരിക്കാം ......

Sunday, July 14, 2013

ഈ മാദ്യമങ്ങളുടെ ഒരു കാര്യം.


കാലം മാറിയതോടൊപ്പം മാദ്യമങ്ങൾക്ക് അവരുടെ നിലവാരം നഷ്‌ടമായോ എന്നാണ് ഞാൻ ഓർക്കുന്നത്‌............,. ഉടായിപ്പ് രാഷ്ട്രിയ വാർത്തകളുടെ പിറകെ പരക്കം പാഞ്ഞു നടക്കുവ .നമ്മുടെ ഈ നാട്ടിൽ എത്രയോ പ്രശ്നങ്ങളാണ് സാദാരണക്കാരനും  പാവപ്പെട്ടവനും ഓരോ ദിവസവും അനുഭവിക്കുന്നത് ?? അതൊന്നും കാണാതെ വല്ല ലൈങ്ങീഗ വിവാദമോ അല്ലങ്കിൽ വല്ല അഴിമതി കുംഭകോണത്തിന്റെയോ പുറകെ പോകാനാണ് മാദ്യമങ്ങൽക്കു കൂടുതൽ താൽപര്യം. ചാനലിനു കൂടുതൽ രടിംഗ് കിട്ടുവാനൊ അല്ലങ്കിൽ പത്രതിന്  കൂടുതൽ സർക്കുലേശൻ കിട്ടുവാനൊ വേണ്ടി പലപ്പോഴും മാദ്യമദർമം മറക്കുന്നു. മനുഷ്യനെ കൂടുതൽ ഹരം കൊള്ളിക്കുന്ന വാർത്തകൾ പുറത്തുവിടാനുള്ള ഇത്തരം പരിശ്രമങ്ങൾ നിർത്താതെ മാദ്യമങ്ങൽക്കു മാദ്യമദർമം കൈവരിക്കാനാവില്ല. 

കുറേക്കാലം ചന്ദ്രശേഖരാൻ, പിന്നീട് സുര്യനെല്ലി, അതും കഴിഞ്ഞു ഇപ്പോൾ ഏറ്റവും പുതിയതായി സോളാർ ഇതിനിടയിൽ സാദാരനക്കാരായ ജനങ്ങളെ മറക്കരുതു എന്നൊരു അപേക്ഷയെ എനിക്കുള്ളൂ. രാഷ്ട്രിയ വാർത്തകൾ പൂർണമായും ഉപേക്ഷിക്കാനല്ല പറഞ്ഞുവരുന്നത്. പക്ഷെ അതിനിടയിൽ ജനകീയ പ്രശ്നങ്ങൾ വിസ്മരിക്കരുത് എന്നെ പറയുന്നുള്ളൂമാലിന്യം കുവിഞ്ഞുകൂടുന്നു, ദാരിദ്ര്യം, പോഷഹാകാരക്കുറവു, രോകങ്ങൾ, വെള്ളപ്പൊക്കം, വിലക്കയറ്റം തുടങ്ങിയ ജനങ്ങളുടെ പ്രശ്നങ്ങളെ സർക്കാരിന്റെ ശ്രദ്ദയിൽ പെടുത്തേണ്ടാവരാണ് മാദ്യമങ്ങൾ. അവർ മറ്റു വാർത്തകൾ കൂടുതൽ കാലം ഉത്സവമാകുമ്പോൾ ഇത്തരം ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ദയിൽ പെടാതെ മാറിനിൽക്കുന്നു.