Monday, September 30, 2013

ഡച്ചുകാർ ഉള്ളതുകൊണ്ട് ഇനി ചെടിയിറച്ചി കൂട്ടി കഞ്ഞി കുടിക്കാം.














ചെടിയിൽ നിന്നും ഇനി ഇറച്ചി ഉണ്ടാക്കാം. വിചിത്രമായ ഈ കണ്ടു പിടുത്തം നടത്തിയത് ഡച് ശാസ്ത്രജ്ഞരാണ്. ചെടിയെ പ്രത്യേക പ്രഷർ യന്ത്രത്തിലൂടെ കടത്തിവിടുമ്പോൾ ചെടിയുടെ നാരുകൾ മാംസനാരുകളായി മാറുന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം. കോഴിയിറച്ചി പോത്തിറച്ചിക്കും എല്ലാം നമ്മൾ സ്ഥിരം കഴിക്കുന്ന പലതരം സസ്യ ഇനങ്ങളിൽ നിന്നുമാണ് ഉണ്ടാക്കുന്നത്‌. ...

കോഴി ഇറച്ചിക്ക് സോയ ഉപയോഗിക്കുമ്പോള്‍ പോത്തിറച്ചി ഉണ്ടാക്കാൻ കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ് ശാസ്ത്രക്ജർ ഉപയോഗിച്ചത്. നെതർലണ്ട്സിലുള്ള വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഈ നൂതന രീതി വികസിപ്പിച്ചെടുത്തത്.

Wednesday, September 18, 2013

കണ്ണിൽ ഇരട്ട കൃഷ്ണമണികൾ

Pupula Duplex













ഈ പടം കണ്ട് ഞെട്ടണ്ട...

ഒരു കണ്ണിൽ തന്നെ രണ്ടു കൃഷ്ണമണി ഉണ്ടാകുന്ന തികച്ചും അത്യപൂർവ്വമായ ഒരു രോഗാവസ്ഥയാണ് പുപ്ല ടുപ്ലെക്സ്. ജനിതകമായ ന്യൂനത അല്ലെങ്കിൽ ഉള്‍പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന പ്രത്യേകതരം ഒരവസ്ഥയാണന്നു ഇരട്ട കൃഷ്ണമണികൾ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ ഈ അവസ്ഥയെ പറ്റി ഒരു തരത്തിലുള്ള രേഖകളും വിശദീകരണങ്ങളും ഇല്ല. കാരണം ഈ അവസ്ഥ 1931നു ശേഷം ലോകത്തൊരിടത്തും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പലരും പുപ്ല ടുപ്ലെക്സ് എന്ന അത്യപൂർവ്വമായ അവസ്ഥയെ ശാസ്ത്രത്തിന്റെ പേരിൽ മെനെഞ്ഞെടുത്ത കെട്ടുകഥ മാത്രമായി കാണുന്നു. 

ഈ അവസ്ഥയുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരിൽ നിന്നും വത്യസ്തമായി തന്റെ കണ്ണിന്റെ കാഴ്ച്ചയുടെ അളവ് കൂടുതലായിരിക്കും എന്ന് കരുതപ്പെടുന്നു. മാത്രമല്ല ഈ അവസ്ഥയുള്ള ഒരു വ്യക്തിയുടെ ദൃഷ്‌ടികേന്ദ്രം വന്‍തോതില്‍ മെച്ചപ്പെട്ടതായിരിക്കും. ഇങ്ങനെയുള്ള ഒരു വ്യക്തി രണ്ടായി എല്ലാം കാണുകയില്ലേ എന്ന് പലരും ചോദിക്കും. പക്ഷെ അങ്ങനെ രണ്ടായി കാണാൻ പറ്റില്ല കാരണം കാണുന്നതെല്ലാം ബ്രൈനിലേക്കു എത്താൻ ഒരു ഫോട്ടോ റെസിപ്ടോറെ കാണുകയുള്ളൂ.

പുരാണ കാലത്തു  ചൈനീസ് പട്ടാളമേധാവിയായിരുന്ന ക്സിഅങ്ങ് യുവിനും പിന്നീടു 1931ൽ അമേരിക്കക്കാരനായ റോബർട്ട്‌ റിപ്ലേയിക്കും ഈ അവസ്ഥ ഉണ്ടായിരുന്നതായി വിക്കിപീഡിയ റിപ്പോർട്ട്‌ ചെയ്യുന്നു.

Tuesday, September 17, 2013

ആന വണ്ടിക്ക് ഇനി അന്ത്യ കൂതാശ.

നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക്‌ കുതിച്ചുപായുന്ന നമ്മുടെ സ്വന്തം കെ എസ് ആർ ടി സി.













തുടങ്ങിയ കാലം മുതൽ നഷ്ടങ്ങളുടെ മാത്രം കണക്കു നിരത്തിയിട്ടുള്ള കെ എസ് ആർ ടി സി സുപ്രീം കോടതിയുടെ വിധി വന്നതോടെ ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണന്നുപറഞ്ഞ സ്ഥിതിയിലായി. ഡീസൽ സബ്സീടി എടുത്തുമാറ്റിക്കൊണ്ടുള്ള  സുപ്രീം കോടതിയുടെ ഉത്തരവാണ് ഇപ്പോൾ കെ എസ് ആർ ടി സിക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം പതിനെണ്ണായിരം ലിറ്റർ ഡീസലാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നത്. സബ്സീടി എടുത്തു മാറ്റിയതോടെ ഇനി മുതൽ ഒരു ലിറ്റർ ഡീസലിന് 63.39 രൂപ വച്ച് കെ എസ് ആർ ടി സി നൽകണം. നേരത്തേ ലിറ്ററിന് 48.72 രൂപ മുടക്കിയാൽ മതിയായിരുന്നു. ഇങ്ങനെ വരുമ്പോൾ കെ എസ് ആർ ടി സിക്ക്ഒരു മാസം 20 കോടി രൂപയുടെ അധിക ചിലവുണ്ടാകുന്നു. ദോഷം  പറയരുതല്ലോ... നേരത്തേ ഒരു മാസം 100 കോടിയുടെ നഷ്ടമായിരുന്നെങ്കിൽ ഇപ്പോൾ അത് 120 കോടിയായി ഉയർന്നിരിക്കുന്നു.

ഇനി മുതൽ കെ എസ് ആർ ടി സിക്ക് സബ്സീടി നൽകാൻ കഴിയില്ലെന്നും, നഷ്ടമുണ്ടെങ്കിൽ അത് യാത്ര നിരക്ക് കൂട്ടി പരിഹരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.. ടി.സി നഷ്ടത്തിലായത് ദുര്‍ഭരണം കാരണമാണ്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാർ താങ്ങുന്ന നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. വികലാംഗർക്ക് നൽകുന്ന പരിഗണന തുടരാമെന്നും പക്ഷെ  ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

വിധി അംഗീകരിക്കാൻ കഴിയില്ലെങ്കിലും കോടതിയുടെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയേറുകയാണ് .ഇത്തരത്തിലുള്ള നഷ്ടം കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന കെ എസ് ആർ ടി സി ഒരുമാസം കോടികളാണ് പെൻഷനായി മുൻ ജീവനക്കാർക്ക് നൽകുന്നത്.ഇതിനെല്ലാം ഒടുവിൽ സർവീസുകൾ വീണ്ടും വീണ്ടും വെട്ടിക്കുറച്ചു സാധാരണക്കാരനെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്നു. മറ്റു പല പ്രൈവറ്റ് ബസ്സുക്കാരനും ദിവസംതോറും ഓടി നല്ല കളക്ഷനുണ്ടാക്കുമ്പോൾ കെ എസ് ആർ ടി സിക്ക്മാത്രം എന്തുകൊണ്ട് നഷ്ടം വരുന്നു?

Friday, September 13, 2013

ബി എസ് എൻ എൽ (BSNL) മുങ്ങുന്ന കപ്പലാണോ?













ബി എസ് എൻ എൽ ടെലികോം, ഇന്റർനെറ്റ്‌ സർവീസ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ചുരുക്കം ചിലരെ കാണുകയുള്ളൂ. ടെലിഫോണ്‍, മൊബൈൽ, ബ്രോഡ്‌ ബാൻഡ്  തുടങ്ങിയ സർവീസുകൾ പോതുജനങ്ങളിലേക്ക്ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കാൻ കേന്ദ്രഗവണ്മെന്റ് 2000ൽ ആരംഭിച്ച ടെലികോം കമ്പനിയാണ് ബി എസ് എൻ എൽ.

പക്ഷെ ഇന്ന് ബി എസ് എൻ എലിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. തൊഴിലാളികളുടെ  അഭാവം ബി എസ് എൻ എലിനെ വല്ലാതെ വലക്കുന്നു. പല ബ്രാഞ്ച് എക്സ്ചേഞ്ചുകളിലും ആവശ്യമായ തൊഴിലാളികളില്ല. പുതിയ വേക്കൻസിയിലേക്ക് ആളുകളെ എടുക്കുന്നതും കുറച്ചു. ഇതിനെല്ലാം പുറമേ ബി എസ് എൻ എൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും ക്വാളിറ്റി വളരെ കുറവാണ്. ഒരു വർഷം തികച്ചാകുന്നതിനു മുൻപ് തന്നെ വയറുകൾ ക്ലാവ് പിടിക്കുന്നു. ക്വട്ടേഷൻ വിളിച്ചു സാധനം എടുക്കുമ്പോൾ വിതരണക്കാരൻ ഏറ്റവും നിലവാരം താഴ്ന്ന സാധനം എത്തിച്ചു കൊടുക്കുന്നത് ഇതിനൊരു കാരണമാണ്. ഇതിനു ഒരു പരിധി വരെ ഉദ്യോഗസ്ഥന്മാരും കാരണക്കാരാണ്. ഉദ്യോഗസ്ഥന്മാരും വിതരണക്കാരനും തമ്മിലുള്ള ഒത്തുകളി കച്ചവടത്തിൽ ഉദ്യോഗസ്ഥന്മാർ കൈപ്പറ്റുന്ന കമ്മീഷൻ തുക വിതരണക്കാരൻ വിതരണം ചെയ്യുന്ന സാധനത്തിൽ മുതലാക്കുന്നു. 

സ്വകാര്യ ടെലികോം കമ്പനികളുടെ ബിസിനസ്സിനു തടസ്സമായ ബി എസ് എൻ എൽ   അടച്ചുപൂട്ടിക്കാൻ അവർ നന്നായി ശ്രമിക്കുന്നതിന്റെ ഫലമായി വേണമെങ്കിൽ ഇതിനെ കാണാം. ബി എസ് എൻ എലിന്റെ ടവറിൽ സ്വകാര്യ ടെലികോം കമ്പനികളുടെ സിസ്റ്റം ഫിറ്റ്‌ ചെയ്യാൻ ഗവണ്മെന്റ് അനുമതി നൽകിയതോടെ അവർക്ക് ഈ ദൗത്യം    വളരെ എ
ളുപ്പമായി. ബി എസ് എൻ എലിന്റെ സിസ്റ്റം തകരാറിലാക്കാൻ ഇതിലും എളുപ്പമുള്ള ഒരു വഴി വേറയില്ല.

തൊഴിലാളികളുടെ സമ്മർദത്തിനു വഴങ്ങിയാണ് ബി എസ് എൻ എൽ ഇപ്പോഴും പൂട്ടാതെ പിടിച്ചുനിൽക്കുന്നത്.