
പടച്ചോനെ ഇതെന്തുകുതുറത്താണപ്പ ........ .......
വല്ലയടുത്തും നിന്ന് മാന്യമായി ആർക്കുമൊരു ശല്യവുമുണ്ടാക്കാതെ സുര്യനുചുറ്റും കറങ്ങുന്ന ചൊവ്വ ഗ്രഹത്തെ പോലും ഇവന്മാരൊന്നും വെറുതെവിടില്ലേ ?
ഇന്നേ വരെ മനുഷ്യൻ പോകാത്ത ഗ്രഹം, മനുഷ്യന് താമസയോഗ്യമാണോ എന്നുപൊലുമറിയാത്ത ഒരു ഗ്രഹം എന്നിങ്ങനെ വിശേഷഗുണങ്ങളുള്ള ചൊവ്വയിലേക്ക് പോകാനും ഇന്ന് മനുഷ്യർ ക്യു നിൽക്കുകയാണ്. ശാസ്ത്രക്ജർ മാറിനിന്നു കുറെ പടം എടുത്തിട്ടുണ്ടന്നല്ലാതെ ചൊവ്വയെ പറ്റി കൂടുതലൊന്നുമറിയില്ല എന്നുള്ള ഇ അവസ്ഥയിലും ഒരു ലക്ഷത്തിലതികം ആളുകളാണ് ഇ അന്യഗ്രഹത്തിൽ പോകാൻ അപേക്ഷിച്ചിട്ടുള്ളത്.
600 കോടി ഡോളർ പദ്ധതിചിലവിട്ടു നെതർലാണ്ട്സിൽ രൂപീകരിച " മാർസ് വണ്‍ " എന്ന ഒരു വമ്പൻ പദ്ധതി പ്രകാരം 2022-ല്‍ ചൊവ്വയില്‍ മനുഷ്യർക്ക് സ്ഥിരം വാസസ്ഥാനമൊരുക്കാന്‍ ശ്രമം നടക്കുകയാണ്. പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ചൊവ്വയിലേക്ക് പോകാൻ അപേക്ഷിക്കാവുന്നതാണ്.
പദ്ധതി അനുസരിച്ച് അപേക്ഷിച്ചിട്ടുള്ള ലക്ഷംപേരില്‍നിന്ന് 40 അടങ്ങുന്ന ആദ്യസംഘത്തെ ഈവര്‍ഷം തിരഞ്ഞെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. അതില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും 2022 സപ്തംബറില്‍ ഭൂമിയിൽ നിന്നും ചൊവ്വയിലേക്ക് തിരിക്കുമെന്നാണ് സങ്കാടകരുടെ പ്രതീക്ഷ. ഭൂമിയിൽ നിന്നും പോകുന്ന നാലുപേർ 2023 ഏപ്രിലിലാണ് ചൊവ്വയിലെത്തുക. (എത്തിയ എത്തിയന്നു പറയാം ........) പിന്നീട് രണ്ടുവര്‍ഷത്തിനുശേഷം നാലുപേരുടെ അടുത്തസംഘത്തെ അയയ്ക്കും.
ഇതിനെല്ലാം പുറമേ വളരെ രസകരമായ കാര്യം എന്താണന്നുവച്ചാൽ "പോയവർക്കാർക്കും പിന്നീട് ഭൂമിയിലേക്കു തിരിച്ചുവരാൻ പറ്റില്ല" കേട്ടോ. പോകുന്നവര് പിന്നെ സ്ഥിരം ചൊവ്വ സിറ്റിസന്സായിരിക്കും.പിന്നീടു എനിക്ക് നാട്ടിപോണേ.... വീട്ടിപോണേ....... എന്നോക്കെപറഞ്ഞു കിടന്നുകീറ്റിയാലോന്നും ഒരുകാര്യവുമില്ല.
എന്തൊക്കെ കാണണം അല്ലേ ???
ഭൂമി മുടിപ്പിച്ചു കൊളന്തോണ്ടിയത് പോരഞ്ഞിട്ട ഓരോ വട്ടുപിടിച്ചവന്മാര് കാശുംമുടക്കി കുറേയണ്ണത്തിനേയുംകൊണ്ട് ചൊവ്വയിൽ പോകാൻ പോകുന്നത്. ഇനി ചൊവ്വയും കുടി മുടിപ്പിച്ചാലേ അവന്മാർക്ക് സമദാനമാകത്തോള്ളൂ.പിന്നെ ഒരുതരത്തിൽ നോക്കിയാൽ അവർ ചെയ്യുന്നതും ശരിയാണ്. ഇ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ചോവ്വയിലേക്കല്ല അങ്ങ് സുര്യനിലേക്ക് വരെ വണ്ടി കയറിപ്പോകാൻ തോന്നും. പിന്നെയോരാശ്വാസമുള്ളത് പോകുന്ന അത്രയും ആൾക്കാരുടെ ശല്യം ഇ ഭൂമിക്കു ഒഴിഞ്ഞുകിട്ടുമല്ലോ...
പിന്നേ ....അങ്ങനെ നോക്കിയാൽ ആദ്യം ഇവിടെ നിന്നും വണ്ടി കയറ്റി വിടേണ്ടത് നാടിനും നാട്ടുകാർക്കും വേണ്ടാത്ത കുറേ അലവലാതി രാഷ്ര്ടിയക്കരെയാണല്ലേ ? കുറെ കാലം അവന്മാരെല്ലംകൂടി അവിടെ പോയിക്കിടന്നു വളരുകയും പിളരുകയും ചെയ്യട്ടെ അല്ലേ ?(ഒരു രാഷ്ട്രിയ പാർട്ടിക്കാരെയും ഞാൻ ഇവിടെ ഉദ്ദേശിച്ചിട്ടില്ല )..
അപകടംപിടിച്ച പദ്ധതിയാണ് ഇതെന്ന് ബഹിരാകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, അതൊന്നും വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് 'മാര്‍സ് വണ്‍ പദ്ധതി'യുടെ സ്ഥാപകന്‍ ബാസ് ലാന്‍സ്‌ഡ്രോപ് തീരുമാനിച്ചിരിക്കുന്നത്.
nalla arivu. manoharam.
ReplyDeletethanku manoj chetta
ReplyDelete