Friday, August 23, 2013

തെറ്റ് കണ്ടുപിടിച്ചാൽ 5000 ഡോളർ ഗൂഗിൾ പ്രതിഫലം തരും .















ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിൻ വെബ്സൈറ്റായ ഗൂഗിൾ ഇപ്പോൾ ഒരു പുതിയ വാഗ്ധാനവുമായി  രംഗത്ത്‌ എത്തിയിരിക്കുന്നു. ഗൂഗിൾ വെബ്‌സൈറ്റിൽ എന്തെങ്ങിലും തെറ്റുകളോ, പിഴവുകളോ, പാളിച്ചകളോ, ബുഗ്കളോ കണ്ടുപിടിച്ചു ഗൂഗളിനു റിപ്പോർട്ട്‌ ചെയ്തുകൊടുക്കുന്നവർക്ക് ഗൂഗിൾ ഇനാമായി 5000 ഡോളർ തരുമെന്നാണ് ഗൂഗിൾ അധികൃതർ പറയുന്നത്.

ഇതിനു മുമ്പും ഗൂഗിളിന് ബഗ് റിപ്പോർട്ട്‌ ചെയ്യുന്നവർക്ക് പ്രതിഫലം നൽകിയിട്ടുണ്ട്. പക്ഷെ ഇത്രയും വലിയ ഒരു തുക പ്രതിഫലം നൽകുന്നത് ആദ്യമാണ്. നേരത്തെ ഒരു ബഗ് കണ്ടുപിടിച്ചു റിപ്പോർട്ട്‌ ചെയ്‌താൽ 1000 ഡോളർ ആയിരുന്നു ഇനാം. പക്ഷെ ഇപ്പോൾ അത് 5 ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ്. 5000 ഡോളർ എന്ന് പറയുമ്പോൾ ഏതാണ്ട് 322000 രൂപയോളം വരും. തുടർച്ചയായി ഗൂഗിളിന്റെ തെറ്റുകൾ റിപ്പോർട്ട്‌ ചെയ്യുന്നവർക്കാണ് ഗൂഗിൾ ഈ തുക നൽകാൻ തീരുമാനിച്ചിട്ടുള്ളത്.  ഗൂഗിളിന്റെ വെബ്‌ ബ്രൌസറായ ഗൂഗിൾ ക്രോമിലെയോ, മറ്റുള്ള ഗൂഗിളിന്റെ വെബ്‌ സർവീസ് സൈറ്റുകളിലെയോ ബഗ്ഗുകളും, തെറ്റുകളും കണ്ടുപിടിച്ചു റിപ്പോർട്ട്‌ ചെയ്യുന്നവർക്കാണ് പ്രതിഫലം കരസ്ഥമാക്കാൻ  കഴിയുന്നത്‌......

ആഗസ്റ്റ്‌ 12ഇന് ഗൂഗിൾ ഓണ്‍ലൈൻ സെക്യൂരിറ്റി ബ്ലോഗിലെ പോസ്റ്റിലാണ് ഈ കാര്യങ്ങൾ ഗൂഗിൾ വ്യക്തമാക്കുന്നത്.

ഏതായാലും ഗൂഗളിനു ബഗ് റിപ്പോർട്ട്‌ ചെയ്യുന്ന ആൾക്ക് ഫേസ്ബുക്ക്‌ മുതലാളിയുടെ വാൾ ഹാക്ക് ചെയ്ത പാലസ്തീൻ സ്വദേശിയായ ഖലീലിന്റെ അവസ്ഥ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.

From Google online security Blog

0 comments:

Post a Comment

Comment and Discuss