
ദുബായിലെ പിരിയൻ കെട്ടിടം എന്നറിയപ്പെടുന്ന കയാൻ ടവറിനെ ലക്ഷ്യമിട്ടുകൊണ്ട് ഫ്രഞ്ച് സ്പൈടെർ മാനായ അലെയ്ൻ റോബർട്ട് ദുബായിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011 മാർച്ച് 28ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2717 അടി ഉയരം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ തന്റെ വെറുംകൈ കൊണ്ട് പിടിച്ചു കയറി കീഴടക്കിയതിനു പിന്നാലെയാണ് പിരിയൻ കെട്ടിടം ലക്ഷ്യം വച്ചുകൊണ്ട് അലെയ്ൻ റോബർട്ട് വീണ്ടും ദുബായിലേക്ക് വണ്ടികയറാൻ ഉദ്ദേശിക്കുന്നത്.
മനുഷ്യന്റെ DNA രൂപത്തിലുള്ള കയാൻ ടവർ ഫ്രീ സ്റ്റൈയിൽ ക്ലൈമ്ബെഴ്സിന് ശരിക്കും ഒരു വെല്ലുവിളിയാണന്നു അലെയ്ൻ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസം ഈ കെട്ടിടം നേരിട്ടുകാണാൻ അലെയ്ൻ ദുബായിൽ വന്നിരുന്നു. കെട്ടിടത്തിൽ കയറാനുള്ള എല്ലാ അനുമതിയും അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പക്ഷെ തന്റെ പ്രകടനം തത്സമയം ഷൂട്ട് ചെയ്യാനുള്ള ഭീമമായ സാമ്പത്തിക ചിലവാണ് പ്രശ്നമെന്നും അലെയ്ൻ വെളിപ്പെടുത്തി.
പിരിയൻ ടവർ മനുഷന്റെ DNA ഉൾക്കൊണ്ട് നിർമിച്ചിട്ടുള്ളതാണ്. ഏകദേശം ഒരു ബില്ലിയൻ ദിർഹം ചിലവിട്ടു പണിതീർത്ത കയാൻ ടവറിന്റെ ഓരോ നിലയും 1.2 ഡിഗ്രി കറങ്ങിവരുന്നതാണ്. അതുകൊണ്ടുതന്നെ ഇതിൽ പിടിച്ചു കയറുന്നത് ഏറെ ശ്രമകരമായിരിക്കും. പിരിയന്‍ രൂപത്തിലുള്ള കെട്ടിടത്തിന്മേല്‍ കയറുന്നത് അലെയ്‌ന് വെല്ലുവിളിയായിരിക്കുമെന്ന് കയാൻ ടവറിന്റെ ചെയർമാനായ അഹമ്മദ് അല്‍ ഹാത്തി സൂചിപ്പിച്ചു.
1003.94 അടിയാണ് ഈ കെട്ടിടത്തിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വലിയ പിരിയൻ കെട്ടിടം എന്ന പേരും ഈ കെട്ടിടത്തിനുണ്ട്.
0 comments:
Post a Comment
Comment and Discuss