Monday, August 26, 2013

ഓട്ടോറിക്ഷകളിൽ ഇനി ജി.പി.എസ് സംവിധാനം

ഓട്ടോറിക്ഷകളിൽ ജി.പി.എസ് സംവിധാനം വരുന്നു. ഈ വാർത്ത കേൾക്കുമ്പോൾ ചിലർക്ക് തോന്നും  ജി.പി.എസ് വരുന്നത് കേരളത്തിലെ ഓട്ടോകളിലാണ് എന്ന്. പക്ഷെ അല്ല. ഈ സംവിധാനം വരാൻ പോകുന്നത് അങ്ങ് തമിഴ്നാട്ടിലെ ഓട്ടോകളിലാണ്. യാത്രക്കാരെ കൊണ്ടുപോകുമ്പോൾ ശരിയായ വഴി അറിയാനാണ് ഈ പുതിയ രീതി സർക്കാർ കൊണ്ടുവരുന്നത്. ഈ സംവിധാനം വന്നാൽ യാത്രക്കാരെ പറ്റിക്കാൻ പറ്റില്ല എന്നാണ് സർക്കാരിന്റെ വാദം. ഈ പുതിയ ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത്...

ഇന്റർനെറ്റ്‌ ഭ്രാന്ത് ലോകത്തിൽ ഇന്ത്യ മൂന്നാമൻ

ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്റർനെറ്റ്‌ എന്ന് പറഞ്ഞു ഭ്രാന്തു പിടിച്ചു നടക്കുന്നവന്മാർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്തിൽ നമ്മൾ മുന്നാം സ്ഥാനത്ത് അതികം വൈകാതെ  തന്നെ എത്തിപ്പെട്ടു. ആദ്യം ഈ സ്ഥാനം ജപ്പാനായിരുന്നു. പക്ഷെ അവിടെ ഉള്ള ഭ്രാന്തന്മാരെ കടത്തിവെട്ടി നമ്മുടെ നാട്ടിലെ ഭ്രാന്തന്മാർ അറിയാതെയാണെങ്കിലും നമ്മുടെ നാടിനു ഇ ഭഹുമതി നേടിത്തന്നു. 74...

Sunday, August 25, 2013

അകത്തുള്ളത് ബൾബ്‌ മാത്രം, പ്രകാശം പരത്തുന്നവരെല്ലാം പുറത്തിറങ്ങി: മുരളിയുടെ താങ്ങ്

പ്രകാശം പരത്തുന്നവരെല്ലാം പുറത്തിറങ്ങി, ഇനി വെറും ബൾബായ സരിതമാത്രമേ ജയിലിൽ നിന്നിറങ്ങാൻ ബാക്കിയുള്ളൂ. അധികം താമസിക്കാതെ തന്നെ അവരും പുറത്തിറങ്ങിയേക്കാം: കെ. മുരളീധരൻ  ഒരു ഭരണകൂടത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ സോളാർ തട്ടിപ്പ് കേസിലെ ശാലു മേനോനും, ബിജു രാധാകൃഷ്ണനും ഇന്ന് ജാമ്യം കിട്ടിയതിനു പിന്നാലെയാണ്  കെ. മുരളീധരന്റെ ഈ പ്രസ്ഥാവന. പ്രസ്ഥാനത്തിന്റെ വിലക്കുള്ളതിനാൽ ഈ കാര്യത്തിൽ താൻ കൂടുതൽ പ്രതികരിക്കുന്നില്ല...

Saturday, August 24, 2013

കയാൻ ടവർ കീഴടക്കാൻ അലെയ്ൻ റോബർട്ട്‌ വീണ്ടും ദുബായിലേക്ക്.

ദുബായിലെ പിരിയൻ കെട്ടിടം എന്നറിയപ്പെടുന്ന കയാൻ ടവറിനെ ലക്ഷ്യമിട്ടുകൊണ്ട് ഫ്രഞ്ച് സ്പൈടെർ മാനായ അലെയ്ൻ റോബർട്ട്‌ ദുബായിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011 മാർച്ച്‌ 28ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2717 അടി ഉയരം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ തന്റെ വെറുംകൈ കൊണ്ട് പിടിച്ചു കയറി കീഴടക്കിയതിനു പിന്നാലെയാണ് പിരിയൻ കെട്ടിടം ലക്ഷ്യം വച്ചുകൊണ്ട് അലെയ്ൻ റോബർട്ട്‌ വീണ്ടും ദുബായിലേക്ക് വണ്ടികയറാൻ ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ...

Friday, August 23, 2013

തെറ്റ് കണ്ടുപിടിച്ചാൽ 5000 ഡോളർ ഗൂഗിൾ പ്രതിഫലം തരും .

ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിൻ വെബ്സൈറ്റായ ഗൂഗിൾ ഇപ്പോൾ ഒരു പുതിയ വാഗ്ധാനവുമായി  രംഗത്ത്‌ എത്തിയിരിക്കുന്നു. ഗൂഗിൾ വെബ്‌സൈറ്റിൽ എന്തെങ്ങിലും തെറ്റുകളോ, പിഴവുകളോ, പാളിച്ചകളോ, ബുഗ്കളോ കണ്ടുപിടിച്ചു ഗൂഗളിനു റിപ്പോർട്ട്‌ ചെയ്തുകൊടുക്കുന്നവർക്ക് ഗൂഗിൾ ഇനാമായി 5000 ഡോളർ തരുമെന്നാണ് ഗൂഗിൾ അധികൃതർ പറയുന്നത്. ഇതിനു മുമ്പും ഗൂഗിളിന് ബഗ് റിപ്പോർട്ട്‌ ചെയ്യുന്നവർക്ക് പ്രതിഫലം നൽകിയിട്ടുണ്ട്. പക്ഷെ ഇത്രയും...

Wednesday, August 21, 2013

ഫേസ്ബുക്ക്‌ ഹാക്ക് ചെയ്തു കാണിച്ച മിടുക്കന് പ്രതിഫലം കിട്ടി.

Khaleel from Palastheen who had hacked the zuckerburg's wall. ഫേസ്ബുക്ക്‌ മുതലാളിയുടെ വാൾ തന്നെ ഹാക്ക് ചെയ്തുകാണിച്ച്  അതിന്റെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച യുവാവായ ഖലീലിനു ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുംപ്രതിഫലം മഴയായി പെയ്തു. ഫേസ്ബുക്ക്‌ ഹാക്ക് ചെയ്ത ഈ ചുണക്കുട്ടൻ പാലസ്തീനിലെ ഒരു ഗവേഷകൻ കൂടിയാണ്. സാധാരണയായി ഒരാളുടെ ഫേസ്ബുക്ക്‌ വാളിൽ തന്റെ ഫ്രണ്ട് അല്ലാത്ത ഒരാൾക്ക്‌ പോസ്റ്റ്‌ ചെയ്യാൻ പറ്റില്ല. അങ്ങനെയാണ് ഫേസ്ബുക്ക്‌ ഡിസൈൻ ചെയ്തിരിക്കുന്നത്....

Tuesday, August 20, 2013

അറിയാതെപോയ ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം.

സോളാറും, ഉമ്മനും, സരിതയും, ഉപരൊദസമരവുമൊക്കെ ടി വി ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന ഇ സമയത്ത് സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ദിനന്തോറും ഒലിച്ചുപോകുന്നതിനു കാരണക്കാരായവർക്കെതിരെയുള്ള   ജസീറ എന്നൊരു അത്യപൂർവ്വ സ്ത്രീ ശക്തിയുടെ ഒറ്റയാൾ പോരാട്ടം കേൾക്കാൻ താൽപ്പര്യമുള്ളവർ നമുക്കിടയിൽ എത്രപേരുണ്ട്? യഥാർത്ഥ വിപ്ലവങ്ങളുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് നമുക്കിടയിൽ  ഉച്ചഉയർത്തി വിളിച്ചുപറയുകയാണ് ഇ സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം. കണ്ണൂരിലെ പുതിയങ്ങാടിയിലുള്ള തന്റെ...

Monday, August 19, 2013

അറിഞ്ഞോ ?? സുക്കർബർഗിന്റെ വാൾ ഹക്ക് ചെയ്യപ്പെട്ടു....

കളിച്ചു ....കളിച്ചു.... ഫേസ്ബുക്ക്‌ മുതലാളിയുടെ വാളിൽ കയറിയായി കളി. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ശത്രുക്കളായ ബഗ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ കണ്ടുപിടിച്ചു മെയിൽ ചെയ്തുകൊടുക്കുന്നവർക്ക് 500 ഡോളർ ഇനാമായി ഫേസ്ബുക്ക്‌ പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞ നമ്മുടെ ഹീറോയായ പാലസ്തീന്‍ യുവാവ് ഖലീൽ  (സുക്കർബർഗിന്റെ വാൾ ഹാക് ചെയ്ത മഹാൻ) വെറുതെയിരുന്നില്ല. പുള്ളിക്കാരനറിയാവുന്ന നല്ല ഒന്നാംതരം ഒരു ബഗ് സോഫ്റ്റ്‌വെയർ ഫേസ്ബുക്കിന് മെയിൽ...

Sunday, August 18, 2013

വന്ന് വന്ന് ഗൂഗിളും പണിമുടക്കാൻ തുടങ്ങിയോ ?

നിങ്ങൾ അറിഞ്ഞോ ?  ഇന്റർനെറ്റ്‌ ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിനായ ഗൂഗിൾ ഏകദേശം 5 മിനിറ്റുനേരത്തോളം അവരുടെ സെർച്ച്‌ എഞ്ചിൻ ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവച്ചു. ജിമെയിൽ അടക്കമുള്ള ഗൂഗിളിന്റെ എല്ലസേവനങ്ങളും 5 മിനിറ്റൂനേരത്തേക്കിനു നിശ്ചലാവസ്തയിലായിരുന്നു. ഇന്ത്യൻ സമയം അതിരാവിലെ ഏതാണ്ടു 4:20 മുതൽ 5 മിനിറ്റു നേരത്തേക്കിനു ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെ വയത്തടിച്ചതുപോലെ ഗൂഗിൾ തങ്ങളുടെ എല്ലാ സേവനങ്ങളും നിർത്തിവക്കുകയായിരുന്നു....

Wednesday, August 14, 2013

ഐഫോണ്‍ 5 പൊട്ടിത്തെറിച്ചു...യുവതിക്ക് പരിക്ക്...

ചൈനയിലെ ബീജിങ് എന്ന സ്ഥലത്താണ് ഇ വിചിത്രസംഭവം അരങ്ങേറിയത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആപ്പിൾ ഐഫോണ്‍ ഫൈവിന്റെ ഡിസ്പ്ലേ പൊട്ടിത്തെറിച്ചത്. അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച ഡിസ്പ്ലേ പാനൽ, ഉപയോഗിച്ചുകൊണ്ടിരുന്ന ലീ എന്ന് പേരുള്ള ഒരു യുവതിയുടെ കണ്ണിൽ തെരിച്ചുകൊണ്ട് മാരകമായി പരിക്കേൽക്കുകയായിരുന്നു. താൻ ഒരു സുഹൃത്തുമായി 40 മിനിറ്റോളം സംസാരിക്കുകയായിരുന്നുവെന്നും തുടർന്ന് ഐഫോണ്‍ ചൂടാകുകയും പിന്നീട് സ്ക്രീന്‍...

Tuesday, August 13, 2013

ചൊവ്വയിലേക്ക് പോകാൻ ലക്ഷക്കണക്കിന്‌ ആളുകൾ അപേക്ഷിച്ചു.

പടച്ചോനെ ഇതെന്തുകുതുറത്താണപ്പ ........ ....... വല്ലയടുത്തും നിന്ന് മാന്യമായി ആർക്കുമൊരു ശല്യവുമുണ്ടാക്കാതെ സുര്യനുചുറ്റും കറങ്ങുന്ന  ചൊവ്വ ഗ്രഹത്തെ പോലും ഇവന്മാരൊന്നും വെറുതെവിടില്ലേ ? ഇന്നേ വരെ മനുഷ്യൻ പോകാത്ത ഗ്രഹം, മനുഷ്യന് താമസയോഗ്യമാണോ എന്നുപൊലുമറിയാത്ത ഒരു ഗ്രഹം എന്നിങ്ങനെ വിശേഷഗുണങ്ങളുള്ള ചൊവ്വയിലേക്ക് പോകാനും ഇന്ന് മനുഷ്യർ ക്യു നിൽക്കുകയാണ്. ശാസ്ത്രക്ജർ മാറിനിന്നു കുറെ പടം എടുത്തിട്ടുണ്ടന്നല്ലാതെ ചൊവ്വയെ പറ്റി കൂടുതലൊന്നുമറിയില്ല...

Monday, August 12, 2013

ജയറാമിന്റെ ആന ചെരിഞ്ഞു

സിനിമാതാരം ജയറാമിന്റെ ആന പെരുമ്പാവൂർ ജയറാം കണ്ണൻ ഞായറാഴ്ച പുലര്‍ച്ചെ മനിശ്ശീരിയിൽ  ചരിഞ്ഞു. 60 വയസ്സ് പ്രായമുള്ള ഇ ആന ചികിത്സയിലായിട്ടു ഒരുകൊല്ലത്തോളമായിരുന്നു. ഭക്ഷണം കഴിക്കാനാവാത്തതും മഴ കാരണമുണ്ടായ വാതരോകവും മരണത്തിനിടയാക്കി. 18 കൊല്ലം മുമ്പാണ് ജയറാം ഇ ആനയെ മനിശ്ശീരി ഹരിദാസിൽ നിന്നും സ്വന്തമാക്കിയത്. മലയാളം ,തമിൾ ഉൾപ്പടെ ഏതാണ്ട് 50 സിനിമകളിൽ ജയറാമിന്റെ കണ്ണൻ അഭിനയിച്ചിട്ടുണ്ട്. കുറച്ചു സിനിമകളിൽ ജയരാമിനോടൊപ്പം അഭിനയിക്കാനുള്ള...

Sunday, August 11, 2013

പണി വീണ്ടും പാളി .......

പടച്ചോനേ !!! ഇത് നമ്മുടെ സരിതചേച്ചിയല്ലേ...... മുഖ്യചേട്ടൻ വീണ്ടും പെട്ടന്നാണ് തോന്നുന്നത്.. ഹോ എങ്ങനെയെങ്ങിലും ഒന്ന് കടിച്ചു തൂങ്ങി കിടക്കാമെന്നുവച്ചാൽ ഇ മാദ്യമങ്ങൾ സമ്മതിക്കില്ല.......... കുറച്ചു മുമ്പാണ് ഇ ചിത്രം പീപ്പിൾ ടി വി പുറത്തുവിട്ടത്. ...

കുട്ടിയുടെ ശരീരത്തിൽ സ്വയം തീ പിടിക്കുന്നു.

ചെന്നൈയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു അത്യപൂർവ്വ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സ്വയം ശരീരത്തിൽ തീ പിടിക്കുന്ന ഇ ആരോഗ്യപ്രശനത്തെ മെഡിക്കൽ സയൻസിൽ "Spontaneous human combustion (SHC)" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇ അത്യപൂർവ്വ രോഗമുള്ള ദിന്ധിവനം സ്വദേശിയായ രാഹുൽ എന്ന ഇ കുട്ടിക്ക് വെറും രണ്ടു മാസം മാത്രമാണ് പ്രായമുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നാലുപ്രാവശ്യം രാഹുലിൻറെ ശരീരത്തിൽ തീ പിടിക്കുകയുണ്ടായി. ഈ അവസ്ഥയ്ക്ക് പ്രത്യേകം ചികിത്സയൊന്നുമില്ല....

Tuesday, August 6, 2013

ചില വെള്ളപ്പൊക്ക കാഴ്ച്ചകളിലേക്ക് .........

ഇത് പാലായിലുള്ള മുത്തോലി എന്ന സ്ഥലത്തെ കാഴ്ച്ചകൾ. ...

Monday, August 5, 2013

25 രൂപയുടെ രജിസ്‌ട്രേഡ് കത്തയച്ച് 2 രൂപ ഫീസ്‌ അടപ്പിച്ച പഞ്ചായത്ത് .

ആവശ്യക്കാരൻ പഞ്ചായത്തിൽ നിന്ന് രേഖകൾ കൈപ്പറ്റിയതിനു ശേഷമാണ് പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള ഒരു കോപ്രായം.  ഞാറക്കല്‍ സഹോദരനഗറിന് സമീപം കൊച്ചുപുരക്കല്‍ സന്തോഷിനാണ് ഇത്തരം ഒരു കത്ത് ലഭിക്കാൻ ഭാഗ്യം സിദ്ധിച്ചത്‌.   വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെടുന്നയാൽ 2 രൂപ ഫീസായി കെട്ടണമെന്നാണ് നിയമം. എന്നാൽ രണ്ടുരൂപക്കായി 25 രൂപയുടെ രജിസ്‌ട്രേഡ് കത്തയക്കണ്ട കാര്യമില്ലന്നു നിയമം അനുശാസിക്കാത്തതുകൊണ്ടായിരിക്കണം നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്ത്...

Saturday, August 3, 2013

രമേശ്‌ വധം നാലാം ഖണ്ഡം....

രമേശ്‌ ചെന്നിത്തലയെ മുഖ്യൻ ചേട്ടൻ വീണ്ടും പറ്റിച്ചു.  ഉപമുഖ്യമന്ത്രിയാക്കാം ആഭ്യന്തരമന്ത്രിയാക്കാം എന്നൊക്കെ പറഞ്ഞാഷിപ്പിച്ചു തുടങ്ങിയതിൻറെ നാലാം വാർഷികമായിരുന്നു ഇന്നലെ. ഒരാളെ തന്നെ വീണ്ടും വീണ്ടും പറ്റിക്കാമെന്നുള്ള ഒരുവലിയ പാഠം ഇന്നലെ മുഖ്യമന്ത്രി സ്വന്തം രാഷ്ട്രിയ ജീവിതംകൊണ്ട് ജനങ്ങൾക്ക്‌ കാണിച്ചുകൊടുത്തു.മന്ത്രിയാകെണ്ടാ മന്ത്രിയാകെണ്ടാ എന്നൊരു നൂറുവട്ടം പറഞ്ഞതാ ആ പാവം രമേശൻ ചേട്ടൻ. അങ്ങേരെ വീണ്ടും വീണ്ടും പറഞ്ഞാഷിപ്പിച്ചിട്ടു...

Thursday, August 1, 2013

നടുറോഡിലെ മഴവെള്ള സംഭരണികൾ.......!!!!

ഒരു രണ്ടു മാസത്തെ നീണ്ട മഴക്കാലത്തിനോടുവിൽ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. റോഡിലെ കുഴിയും അതിൽ നിറഞ്ഞുനിൽക്കുന്ന വെള്ളവും കാരണം പാവം വഴിയാത്രക്കാർ കഴിഞ്ഞപ്രാവിഷത്തെപോലെ വീണ്ടും സർക്കസുകളിക്കാൻ തുടങ്ങി. അത്ഭുതം സംഭാവിചോന്നുമില്ല കേട്ടോ.....എല്ലപ്രാവിഷത്തേയുംപോലെ  സർക്കാർ അതികൃതർക്കും മാറ്റമൊന്നുമില്ല ............നോക്കുകുത്തി വീണ്ടും നോക്കുകുത്തി തന്നെ !..  "ഇതിലും വലിയ വെള്ളിയാഴിച്ച വന്നിട്ട്...