
കോട്ടയം ജില്ലയിലുള്ള പാലാ-കിടങ്ങൂർ ഭാഗത്താണ് ഇത് സംഭവിച്ചിരിക്കുന്നത്.
ഭാഗ്യം പാലം മാത്രം കൊണ്ടുപോയില്ല
പാലം കൂടി പോയെങ്കിൽ പ്രേക്ഷകർക്ക് കുറച്ചു കൂടുതൽ ആഴിമതി കഥകൾ കേൾക്കാമായിരുന്നു .ശ്ശോ .. ഒരു ചാൻസ് മിസ്സായി .സാരമില്ല ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം.
ഏതായാലും ഇതു അടുത്തെങ്ങാനും പണിഞ്ഞാൽ അതു ജനങ്ങളുടെ ഭാഗ്യമായി കണക്കാകാം.
അതെങ്ങനാ!! "ദർശനെ പുണ്യം സ്പർഷനെ പാപം" എന്ന നിലപാട് വച്ചുപുലർത്തുന്ന നമ്മുടെ അധികാരികൽ ഉള്ളടുത്തോളം കാലം അത്തരം ഭാഗ്യമോന്നും നമ്മുടെ ജനങ്ങൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഗതികേട് തന്നെ!!!
എന്നാലും എന്തോന്ന് പോക്കാണ് പോയത്. കണ്ടാൽ തോന്നും പുഴ അറബികടൽ നികത്താൻ കൊണ്ടുപോയതാണന്ന്.
ഏതായാലും വെള്ളമില്ല വെള്ളമില്ല എന്നുപറഞ്ഞുനടന്നിരുന്ന കൊട്ടയംകാർക്കു ഇപ്പോൾ വെള്ളംകൊണ്ട് നിലത്തുനില്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈയടുത്തോന്നും ഇനി കൊട്ടയംകാർ വെള്ളത്തിന് പഞ്ഞം അനുഭവിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.
0 comments:
Post a Comment
Comment and Discuss