Monday, September 30, 2013

ഡച്ചുകാർ ഉള്ളതുകൊണ്ട് ഇനി ചെടിയിറച്ചി കൂട്ടി കഞ്ഞി കുടിക്കാം.

ചെടിയിൽ നിന്നും ഇനി ഇറച്ചി ഉണ്ടാക്കാം. വിചിത്രമായ ഈ കണ്ടു പിടുത്തം നടത്തിയത് ഡച് ശാസ്ത്രജ്ഞരാണ്. ചെടിയെ പ്രത്യേക പ്രഷർ യന്ത്രത്തിലൂടെ കടത്തിവിടുമ്പോൾ ചെടിയുടെ നാരുകൾ മാംസനാരുകളായി മാറുന്നതാണ് ഇതിന്റെ ശാസ്ത്രീയ വശം. കോഴിയിറച്ചി പോത്തിറച്ചിക്കും എല്ലാം നമ്മൾ സ്ഥിരം കഴിക്കുന്ന പലതരം സസ്യ ഇനങ്ങളിൽ നിന്നുമാണ് ഉണ്ടാക്കുന്നത്‌. ... കോഴി ഇറച്ചിക്ക് സോയ ഉപയോഗിക്കുമ്പോള്‍ പോത്തിറച്ചി ഉണ്ടാക്കാൻ കാരറ്റും പയറുചെടിയും ഉരുളക്കിഴങ്ങുമാണ്...

Wednesday, September 18, 2013

കണ്ണിൽ ഇരട്ട കൃഷ്ണമണികൾ

Pupula Duplex ഈ പടം കണ്ട് ഞെട്ടണ്ട... ഒരു കണ്ണിൽ തന്നെ രണ്ടു കൃഷ്ണമണി ഉണ്ടാകുന്ന തികച്ചും അത്യപൂർവ്വമായ ഒരു രോഗാവസ്ഥയാണ് പുപ്ല ടുപ്ലെക്സ്. ജനിതകമായ ന്യൂനത അല്ലെങ്കിൽ ഉള്‍പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന പ്രത്യേകതരം ഒരവസ്ഥയാണന്നു ഇരട്ട കൃഷ്ണമണികൾ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്നു. വൈദ്യശാസ്‌ത്രത്തിൽ ഈ അവസ്ഥയെ പറ്റി ഒരു തരത്തിലുള്ള രേഖകളും വിശദീകരണങ്ങളും ഇല്ല. കാരണം ഈ അവസ്ഥ 1931നു ശേഷം ലോകത്തൊരിടത്തും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതുകൊണ്ട്...

Tuesday, September 17, 2013

ആന വണ്ടിക്ക് ഇനി അന്ത്യ കൂതാശ.

നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക്‌ കുതിച്ചുപായുന്ന നമ്മുടെ സ്വന്തം കെ എസ് ആർ ടി സി. തുടങ്ങിയ കാലം മുതൽ നഷ്ടങ്ങളുടെ മാത്രം കണക്കു നിരത്തിയിട്ടുള്ള കെ എസ് ആർ ടി സി സുപ്രീം കോടതിയുടെ വിധി വന്നതോടെ ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണന്നുപറഞ്ഞ സ്ഥിതിയിലായി. ഡീസൽ സബ്സീടി എടുത്തുമാറ്റിക്കൊണ്ടുള്ള  സുപ്രീം കോടതിയുടെ ഉത്തരവാണ് ഇപ്പോൾ കെ എസ് ആർ ടി സിക്ക് തലവേദന ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം പതിനെണ്ണായിരം ലിറ്റർ ഡീസലാണ്...

Friday, September 13, 2013

ബി എസ് എൻ എൽ (BSNL) മുങ്ങുന്ന കപ്പലാണോ?

ബി എസ് എൻ എൽ ടെലികോം, ഇന്റർനെറ്റ്‌ സർവീസ് ഉപയോഗിക്കാത്തവരായി നമുക്കിടയിൽ ചുരുക്കം ചിലരെ കാണുകയുള്ളൂ. ടെലിഫോണ്‍, മൊബൈൽ, ബ്രോഡ്‌ ബാൻഡ്  തുടങ്ങിയ സർവീസുകൾ പോതുജനങ്ങളിലേക്ക്ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കാൻ കേന്ദ്രഗവണ്മെന്റ് 2000ൽ ആരംഭിച്ച ടെലികോം കമ്പനിയാണ് ബി എസ് എൻ എൽ. പക്ഷെ ഇന്ന് ബി എസ് എൻ എലിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. തൊഴിലാളികളുടെ  അഭാവം ബി എസ് എൻ എലിനെ വല്ലാതെ വലക്കുന്നു. പല ബ്രാഞ്ച് എക്സ്ചേഞ്ചുകളിലും ആവശ്യമായ തൊഴിലാളികളില്ല....